Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്; ആദ്യ ലിറിക് വീഡിയോ പുറത്തിറങ്ങി

text_fields
bookmark_border
കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്; ആദ്യ ലിറിക് വീഡിയോ പുറത്തിറങ്ങി
cancel

കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ചിത്രത്തിലെ ആദ്യ ലിറിക് വീഡിയോ പുറത്തിറങ്ങി. മ്യൂസിക് 24* 7 യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒരിടവേളയ്‌ക്കുശേഷം ഉണ്ണി മേനോൻ മലയാളത്തിൽ പാടുന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്.

കാതോർത്തു കാതോർത്തു എന്ന് തുടങ്ങുന്ന പാട്ടിന് വരികളെഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. രഞ്ജിൻ രാജി​േൻറതാണ് സംഗീതം. ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്‌സിംഗി​െൻറ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത്​. ജി.മോഹനാണ്.

ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണുള്ളത്. റഫീഖ് അഹമ്മദും അജീഷ് ദാസനും ശരത് ജി മോഹനും ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnan Nepolian Bhagat Singh Lyric video
Next Story