Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഭുദേവയുടെ നൃത്തസംവിധാനത്തിൽ മഞ്ജു വാര്യരുടെ കിടിലൻ ഡാൻസ്; ആയിഷയിലെ വിഡിയോ ഗാനം

text_fields
bookmark_border
പ്രഭുദേവയുടെ നൃത്തസംവിധാനത്തിൽ മഞ്ജു വാര്യരുടെ കിടിലൻ ഡാൻസ്; ആയിഷയിലെ വിഡിയോ ഗാനം
cancel

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ഇന്തോ-അറേബ്യന്‍ ചിത്രമായ "ആയിഷ"യിലെ കണ്ണില് കണ്ണില്.. എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് എം. ജയചന്ദ്രനാണ്. ഡോ.നൂറ അൽ മർസൂഖിയാണ് ​ഗാനത്തിന്റെ അറബിക് വെർഷൻ എഴുതിയിരിക്കുന്നത്.

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ഏറെ നാളുകൾക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ നൃത്തസംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് ആയിഷ. ഗാനരംഗങ്ങളിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജ​ു വാര്യരുടെ ഡാൻസ് പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഈ മാസം തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ മഞ്ജു വാര്യരർ അറിയിച്ചിരുന്നു. ആദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ റിലീസ് ചെയ്യുന്നത്. നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannilu Kannilu - Video Song from Ayisha Manju Warrier Prabhudeva M Jayachandran
Next Story