Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയാർദ്രഗാനവുമായി വീണ്ടും കൈതപ്രം

text_fields
bookmark_border
പ്രണയാർദ്രഗാനവുമായി വീണ്ടും കൈതപ്രം
cancel

പ്രണയാര്‍ദ്രഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ കൈതപ്രത്തിന്‍റെ തൂലികയില്‍ നിന്ന് മറ്റൊരു പ്രണയഗാനം കൂടി. 'എന്നോട് ചേര്‍ന്ന് നിന്നാല്‍ പൊന്‍വേണു പോലെ മൂളാം, വെണ്ണിലാ തോണിയേറി വിണ്ണിലൂടൊഴുകാം' എന്ന ഗാനം നവാഗത സംവിധായകന്‍ സായിര്‍ പത്താന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു 'ഒരു പപ്പടവട പ്രേമം' എന്ന സിനിമക്ക്​ വേണ്ടിയാണ്​ കൈതപ്രം രചിച്ചത്​.

രാജേഷ് ബാബു കെ. ആണ്​ സംഗീത സംവിധാനം. പി.കെ. സുനില്‍കുമാറും മഞ്ജരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിൽ റിലീസ് ചെയ്ത ഗാനത്തിന്‍റെ വിഷ്വലില്‍ വരുന്നത് നവാഗത ഗായിക കീര്‍ത്തനയാണ്. 'ഒരു പപ്പടവട പ്രേമം' നാല് കാമുകന്മാരുടെ രസകരമായ പ്രണയ ജീവിതമാണ് പറയുന്നത്​. സായിര്‍ പത്താന്‍, കൊച്ചുപ്രേമന്‍, ആലിയ, നിഹ ഹുസൈന്‍, ബിജു കലാധര്‍, ശ്രീകാന്ത് കെ.സി, സുറുമി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് ഫിലിപ്പ്, സന്തോഷ് കലഞ്ഞൂര്‍, മെഹജാബ്, രാജുക്കുട്ടി, ഷോബി, പുഷ്പമണി, ഷെനീര്‍ ഷാ, കുട്ടന്‍ എന്നിവരാണ് അഭിനേതാക്കൾ.

ബാനര്‍- ആര്‍.എം.ആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-ആര്‍.എം.ആര്‍ ജിനു വടക്കേമുറിയില്‍, ഗാനരചന-കൈതപ്രം, വാസു അരിക്കോട്, സംഗീതം-രാജേഷ് ബാബു കെ., ആലാപനം-പി.കെ. സുനില്‍കുമാര്‍, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍ കൃഷ്ണ, എസ്​.കെ. കീര്‍ത്തന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോയ് പേരൂര്‍ക്കട, മ്യൂസിക് അറേഞ്ച്മെന്‍റ്​സ്​ ആൻഡ്​ അസോസിയേറ്റ് ഡയറക്ഷന്‍- ഷിംജിത്ത് ശിവന്‍, കോസ്റ്റ്യൂം-വിഷ്ണു ഗോപിനാഥ്, ക്യാമറ-പ്രശാന്ത് പ്രണവം, മേക്കപ്പ്-കണ്ണന്‍ കലഞ്ഞൂര്‍, ആര്‍ട്ട്-അരുണ്‍ കല്ലുംമ്മൂട്, സ്റ്റില്‍സ്-രഞ്ജിത്ത് ചിത്രലയ, പി.ആര്‍.ഒ- അയ്മനം സാജന്‍, പി.ആര്‍. സുമേരന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kaithapram again with a love song
Next Story