കടലിനക്കരെ ഒരു ഓണം; മ്യൂസിക്കൽ വിഡിയോ റിലീസായി
text_fieldsഎമിനന്‍റ് മീഡിയയുടെ ബാനറിൽ നിർമിച്ച് ചലച്ചിത്ര സംവിധായിക ഡോ. കൃഷ്ണ പ്രിയദർശൻ ഗാനരചന, സംഗീതം എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത ഓണം സ്പെഷ്യൽ മ്യൂസിക്കൽ വിഡിയോ 'കടലിനക്കരെ ഒരു ഓണം' റിലീസായി.
പ്രേക്ഷകശ്രദ്ധ നേടിയ ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി, റിലീസിനൊരുങ്ങുന്ന ആലി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായികയാണ് ഡോ കൃഷ്ണ പ്രിയദർശൻ.
മ്യൂസിക്കൽ വിഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചത് ആമീറും കോറിയോഗ്രാഫി സുനിത നോയലുമാണ്. ഗാനം ആലപിച്ചത് അർനിറ്റാ വില്യംസ്, പ്രോഗ്രാമിങ് - രാമചന്ദ്രൻ ആർ, പ്രൊഡക്ഷൻ കൺട്രോൾ - കളരിക്കൽസ് ബിസിനസ് എസ്റ്റാബ്ളിഷ്മെന്‍റ് LLC ഷാർജ, ചമയം -സജീന്ദ്രൻ പുത്തൂർ.
പ്രശസ്ത നർത്തകി സുനിത നോയൽ പ്രധാന വേഷത്തിലെത്തുമ്പോൾ കോമഡി ഉത്സവ് ഫെയിം ഡാൻസർ റിസ മരിയ, തെരേസ എന്നിവരും ഒപ്പം സുനിത നോയലിന്‍റെ നൃത്ത വിദ്യാർഥികളും അഭിനയിക്കുന്നു.
അൽ മഹാത്ത ഷാർജ, അബുദാബി, ഉം അൽ ക്വയിൻ എന്നിവിടങ്ങളിലായി ചിത്രീകരിച്ച വിഡിയോ, മാനസികമായും ശാരീരികമായും ബൗദ്ധികമായും വെല്ലുവിളികൾ നേരിടുന്നവരെ എല്ലാതരം ആഘോഷങ്ങളിലും പങ്കെടുപ്പിക്കണമെന്നും അത് അവർക്ക് പകരുന്നത് ശ്രേഷ്ഠമായ പ്രോത്സാഹനമാണന്നുമുള്ള ഉദാത്തമായ സന്ദേശവും ഉൾക്കൊള്ളുന്നു.മ്യൂസിക്കൽ വിഡിയോയുടെ പി.ആർ.ഒ അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

