Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightജസ്റ്റിൻ ബീബർ ഒക്ടോബർ...

ജസ്റ്റിൻ ബീബർ ഒക്ടോബർ 18ന് തന്നെ ഇന്ത്യയിൽ എത്തും; ടിക്കറ്റ് ചാർജ് 4000 മുതൽ

text_fields
bookmark_border
Justin Bieber Music Concert On October 18, ticket prices start at Rs 4k
cancel
Listen to this Article

ലോക ജനത നെഞ്ചിലേറ്റുന്ന ശബ്ദമാണ് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റേത്. ഗായകൻ വേൾഡ് ടൂറിന്റെ ഭാഗമായി ഒക്ടോബർ 18 ന് ഇന്ത്യയിലെത്തും. അഞ്ച് വർഷത്തിന് ശേഷമാണ് ബിബർ സംഗീത വിരുന്നുമായി രാജ്യത്ത് എത്തുന്നത്. 2022 മെയ് മുതൽ 2023 മാർച്ച് വരെയുള്ള വേൾഡ് ടൂറിൽ 30 രാജ്യങ്ങളിലായി ഏകദേശം 125ൽ അധികം സംഗീത പരിപാടികൾ അവതരിപ്പിക്കും.

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബീബിറിന്റെ ഷോ നടക്കുക. 4000 രൂപ മുതലാണ് ടിക്കറ്റ് ചാർജ്.

റംസീ ഹണ്ട് സിൻഡ്രോം ബാധിച്ചതിനെ തുടർന്ന് ബീബർ വേൾഡ് ടൂർ നിർത്തി വെച്ചിരുന്നു. ടൊറന്റിൽ പരിപാടി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിച്ചപ്പോഴാണ് താൽക്കാലികമായി സംഗീത പരിപാടി നിർത്തി വക്കുന്ന കാര്യം വിഖ്യാത പോപ്പ് ഗായകൻ അറിയിച്ചത്. തന്റെ അവസ്ഥ എല്ലാവരും മനസിലാക്കണമെന്നും പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും ബീബർ അന്ന് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justin Bieber
News Summary - Justin Bieber Music Concert On October 18, ticket prices start at Rs 4k
Next Story