Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോജു ജോർജിന്റെ ഇരട്ട ഫെബ്രുവരി മൂന്നിന്; പുതിയ ഗാനം പുറത്ത്

text_fields
bookmark_border
Joju George Movie   Iratta  Enthinaadi Poonkodiye Prmotion Video Out
cancel

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോജു ജോർജിന്റെ ഇരട്ട. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് പുറത്തു വിട്ട് അണിയറ പ്രവർത്തകർ.

മലയാളിക്ക് പ്രിയപ്പെട്ട 'എന്തിനാടി പൂങ്കുയിലേ' എന്ന നാടൻ പാട്ടു ബെനഡിക് ഷൈനിനും, അഖിൽ ജെ ചന്ദിനും ഒപ്പം ആലപിച്ചിരിക്കുന്നത് നായകൻ ജോജു ജോർജ് തന്നെയാണ്. ചിത്രത്തിൽ ഇരട്ട പൊലീസുകാരനായിട്ടാണ് നടൻ എത്തുന്നത്.

മണികണ്ഠൻ പെരുമ്പടപ്പാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. സോങ് അറേഞ്ചിങ് ആൻഡ് പ്രൊഡ്യൂസിങ് നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയാണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന 'ഇരട്ട'യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്‍ണൻ ആണ്.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Joju George Movie Iratta Enthinaadi Poonkodiye Prmotion Video Out
Next Story