Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിയോ ബേബിയും ഷെല്ലിയും ഒന്നിക്കുന്ന 'സ്വകാര്യം സംഭവ ബഹുലം'; വിഡിയോ ഗാനം

text_fields
bookmark_border
Jeo Baby Movie  Swakaryam Sambhavabahulam  Pen Katte Video Song  out
cancel

ജിയോ ബേബിയെയും,ഷെല്ലിയെയും കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ഫാമിലി ത്രില്ലര്‍ ചിത്രം'സ്വകാര്യം സംഭവബഹുല' ത്തിലെ വിഡിയോ ഗാനം റിലീസായി. എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ സംവിധായകൻ നസീർ ബദറുദ്ദീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അൻവർ അലിയുടെ വരികൾക്ക് സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. 'സരിഗമ' ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അന്നു ആൻ്റണി, അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ചിത്രത്തിൻ്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിർവ്വഹിക്കുന്നു.

ആർട്ട്: അരുൺ കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് അംബുജേന്ദ്രൻ, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശികുമാർ, ശ്രേയസ് ജെ.എസ്, കളറിസ്റ്റ്: ശ്രീധർ വി, സൗണ്ട് ഡിസൈൻ: സന്ദീപ് കുറിശ്ശേരി, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂംസ്: അശോകൻ ആലപ്പുഴ, സ്റ്റിൽസ്: ജഗത് ചന്ദ്രൻ, ഡിസൈൻസ്: വിവേക് വിശ്വനാഥ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.എൻ ടെയിൽസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ എത്തുന്ന ചിത്രം മെയ് 31ന് തീയേറ്റർ റിലീസിന് ഒരുങ്ങിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jeo Baby Movie Swakaryam Sambhavabahulam Pen Katte Video Song out
Next Story