Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ജാക്സൺ ബസാർ യൂത്തി'ൽ...

'ജാക്സൺ ബസാർ യൂത്തി'ൽ ഞെട്ടിച്ച് ഇന്ദ്രൻസ്! 'പിറകിലു ചിറകതിലൊരു വാനം' ഗാനം പുറത്ത്

text_fields
bookmark_border
Jackson Bazaar Youth  Movie Pirakilu Video Song Out
cancel

തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ഷമൽ സുലൈമാൻ സംവിധാനം ചെയ്ത 'ജാക്സൺ ബസാർ യൂത്തിലെ' ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. 'പിറകിലു ചിറകതിനൊരു വാനം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന സുഹൈൽ കോയയാണു. ഡാബ്സി ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത്‌ ഗോവിന്ദ്‌ വസന്തയാണ്.

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ രചന ഉസ്മാൻ മാരാത്ത് നിർവഹിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവഹിക്കുന്നു. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.

സഹനിർമാണം - ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ), ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് - അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, സംഗീത സംവിധാനം - ഗോവിന്ദ്‌ വസന്ത, വരികൾ - സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, സ്റ്റീൽസ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ - പോപ്‌കോൺ, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം - സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ - ആതിര ദിൽജിത്, എ എസ്‌ ദിനേശ്.


Show Full Article
TAGS:indransmovies
News Summary - Jackson Bazaar Youth Movie Pirakilu Video Song Out
Next Story