വീണ്ടും ഞെട്ടിച്ച് കിലിയും സഹോദരിയും; പുതിയ വീഡിയോ വൈറലാവുന്നു...
text_fieldsബോളിവുഡ് ഹിറ്റ് ഗാനങ്ങളിലൂടെ ഇന്ത്യൻ ജനതയുടെ ഹൃദയം കീഴടക്കി ടാൻസാനിയൻ പൗരൻ കിലി പോളിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇക്കുറി ബോളിവുഡിലെ പഴയ സൂപ്പർ ഹിറ്റ് ഗാനവുമായിട്ടാണ് കിലിയും സഹോദരി നിമ പോളും എത്തിയത്.
1959 ൽ പുറത്ത് ഇറങ്ങിയ രാജ്കപൂർ ചിത്രമായ അനരിയിലെ ഹിറ്റ് ഗാനവുമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. കിലിയുടേയും സഹോദരിയുടേയും പുതിയ വീഡിയോ വൈറലായിട്ടുണ്ട്. ഇതിനോടകം തന്നെ ഒരു മില്യൺ ആളുകളാണ് കണ്ടത്. 100,000 അധികം ലൈക്കും കിട്ടിയിട്ടുണ്ട്. ഓൾഡ് ഈസ് ഗോൾഡ് എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് ഗാനങ്ങളിലൂടേയും ഹിറ്റ് ഡയലോഗിലൂടേയും സോഷ്യൽ മീഡിയയിൽ ചർച്ചയായ കിലിയെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ 4.2 മില്യൺ ഫോളോവേഴ്സുണ്ട്. നിരവധി ബോളിവുഡ് താരങ്ങളും കിലി പോളിനെ ഫോളോ ചെയ്യുന്നുണ്ട്.