കാനഡയുടെ ഭംഗി, തമിഴിന്‍റെ ചേല്- 'ഇല്ലൈ ഇല്ലൈ' യുമായി നജീം അർഷാദ്
text_fieldsകൊച്ചി: കാനഡയുടെ ഭംഗി കാണാം, തമിഴ് മൊഴിയഴക് കേൾക്കാം. ഗായകൻ നജീം അർഷാദിന്‍റെ തമിഴ് മ്യൂസിക് വിഡിയോ 'ഇല്ലൈ ഇല്ലൈ' ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയാണ്. ആൽബം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് കാനഡയിലാണ്. നജീമും ഗാനരംഗത്തിൽ അഭിനയിച്ചിട്ടുണ്ട്. ലോകേഷ് സമ്പത്ത് കുമാറിന്‍റെ വരികൾക്ക് നജീം അർഷാദ് തന്നെയാണ് സംഗീതം പകർന്നിരിക്കുന്നത്. കൺസപ്റ്റ്: മനോജ് സോമനാഥൻ, കാമറ: നിജു ജോർജ്, എഡിറ്റിങ്: സച്ചു സുരേന്ദ്രൻ
അതേസമയം, 2007ൽ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് നജീം മലയാളികൾക്ക് സുപരിചിതനാകുന്നുത്. വിജയിയായിരുന്നു നജീം. മേജർ രവി സംവിധാനം ചെയ്ത മിഷൻ 90 ഡേയ്സിലൂടെയാണ് ചലച്ചിത്ര പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിന് സംഗീത സംവിധാനവും നിർവഹിച്ചു. 2020ൽ കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിലെ ആത്മാവിലെ ആഴങ്ങളിൽ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

