Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പേരമകളെ പിയാനോ വായന പഠിപ്പിക്കുന്ന ഇളയരാജ; വിഡിയോ പങ്കുവെച്ച്​ യുവൻ ശങ്കർരാജ
cancel

പേരമകളെ പിയാനോ വായന പഠിപ്പിക്കുന്ന ഇളയരാജ; വിഡിയോ പങ്കുവെച്ച്​ യുവൻ ശങ്കർരാജ

text_fields
bookmark_border

തമിഴിലെ മുൻനിര യുവ സംഗീത സംവിധായകൻ യുവൻ ശങ്കർരാജ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ വൈറലാകുന്നു. വിഡിയോയിലുള്ളത്​ സാക്ഷാൽ ഇളയരാജയും യുവ​െൻറ മകൾ സിയയുമാണ്​. പിതാവും സംഗീത മാന്ത്രികനുമായ ഇളയരാജ പേരമകളെ പിയാനോ വായന പഠിപ്പിക്കാൻ ശ്രമിക്കുന്നതാണ്​ യുവൻ വിഡിയോ പകർത്തിയിരിക്കുന്നത്​.

എന്നാൽ, ഇളയരാജ പിയാനോ വായന തുടങ്ങിയതും സിയയുടെ ശ്രദ്ധ മറ്റൊന്നിലേക്കായി. ശ്രമം പരാജയപ്പെട്ടതോടെ അവളെ കൈയ്യിലെടുത്ത്​ അദ്ദേഹം പോവുകയും ചെയ്​തു. എന്തായാലും, തങ്ങളുടെ പ്രിയ സംഗീത സംവിധായക​െൻറ അപൂർവ്വ വിഡിയോ സിനിമാ താരങ്ങളടക്കം ഏറ്റെടുത്തിട്ടുണ്ട്​. നടി ​ശ്രുതി ഹാസനും ഗായകൻ വിജയ്​ യേശുദാസും കമൻറ്​ സെക്ഷനിൽ സന്തോഷമറിയിച്ച്​ രംഗത്തെത്തി.

അജിത്​ നായകനാകുന്ന വലിമൈ എന്ന ചിത്രത്തിന്​ വേണ്ടിയാണ്​ യുവൻ ഏറ്റവുമൊടുവിൽ സംഗീതം ചെയ്​തിരിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ilaiyaraaja plays piano with granddaughter Ziya Yuvan Shankar Raja shot video
Next Story