Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഇളമൈ ഇതോ ഇതോ... പാട്ടുപാടി പുതുവത്സരാശംസ നേർന്ന് ഇളയരാജ, ഏറ്റെടുത്ത് ആരാധകർ -വിഡിയോ
text_fieldsbookmark_border
പുതുവത്സരാഘോഷത്തിൽ എല്ലാ സംഗീത പ്രേമികളുടെയും മനസിലേക്ക് ഓടിയെത്തുന്ന ഗാനമാണ് സംഗീത സംവിധായകൻ ഇളയരാജയുടെ ഇളമൈ ഇതോ ഇതോ... എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ ഗാനം കാലതീതമായ ക്ലാസിക് പാട്ടായി ആരാധകർ ഇന്നും ഏറ്റെടുക്കുന്നുണ്ട്.
1982ൽ പുറത്തിങ്ങിയ സകലകലാ വല്ലഭനിലെ ഈ പാട്ടിന്റെ തുടക്കത്തിൽ കമൽഹാസൻ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ആശംസിച്ചാണ് എത്തുന്നത്. ഇപ്പോൾ ആരാധകർക്ക് 'ഇളമൈ ഇതോ ഇതോ' പാടി പുതുവർഷ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജ.
യാത്രക്കിടെ കാറിനുള്ളിലിരുന്നാണ് ഇളയരാജയുടെ ആശംസ. പ്രസരിപ്പോടെയും സ്വയം പാട്ടുപാടി ആസ്വദിച്ചുമാണ് ഇസൈജ്ഞാനി ഹ്രസ്വ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇളയരാജയുടെ ആശംസ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. പത്തുലക്ഷത്തിലധികം പേർ ഇതിനോടകം വിഡിയോ കാണുകയും ചെയ്തു.
Next Story
