Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫിഷ് റോക്ക് റീലോഡഡ്..; ഹേയ് സിനാമികയിലെ പുതിയ വിഡിയോ ഗാനവും വൈറൽ
cancel
Homechevron_rightEntertainmentchevron_rightMusicchevron_right'ഫിഷ് റോക്ക്...

'ഫിഷ് റോക്ക് റീലോഡഡ്'..; ഹേയ് സിനാമികയിലെ പുതിയ വിഡിയോ ഗാനവും വൈറൽ

text_fields
bookmark_border

യുവ സൂപ്പർതാരം ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രമായ ഹേയ് സിനാമികയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. മേഘം എന്നു തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കിയത്. തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക് സോങ്ങിന്റെ തമിഴ് റീമേക്കായാണ് സംഗീത സംവിധായകൻ ​ഗോവിന്ദ് വസന്ത മേഘം ഒരുക്കിയിരിക്കുന്നത്. ഫിഷ് റോക്കിനും സംഗീതം നിർവഹിച്ചത് അദ്ദേഹം തന്നെയായിരുന്നു.

കാജൽ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മ്യൂസിക്കൽ ലവ് സ്റ്റോറിയായി എത്തുന്ന ചിത്രം മാർച്ച് മൂന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. തമിഴിന് പുറമേ, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

പ്രമുഖ തമിഴ് ഗാനരചിയ്താവ് മദൻ കാർക്കിയുടേതാണ് കഥ. പ്രീതാ ജയറാമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജിയോ സ്റ്റുഡിയോസിന്റെയും വയാകോം 18 സ്റ്റുഡിയോസിന്റെയും ബാനറിൽ ഗ്ലോബർ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒ.ടി.ടി റേറ്റ്സ് ലഭിച്ചിരിക്കുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanAditi Rao HydariGovind VasanthaBrindaHey SinamikaMegham Video song
News Summary - Hey Sinamika Megham Video song goes viral Dulquer Salmaan, Aditi Rao Hydari Govind Vasantha Brinda
Next Story