Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'അനിയത്തിപ്രാവി'ലെ...

'അനിയത്തിപ്രാവി'ലെ ആരും കേൾക്കാത്ത പാട്ടിതാ...'തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം'

text_fields
bookmark_border
അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത പാട്ടിതാ...തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം
cancel

കൊച്ചി: കേരളത്തിലെ കാമ്പസുകളെ ഇളക്കി മറിച്ച ഫാസിലിന്‍റെ സൂപ്പർഹിറ്റ് ചിത്രം 'അനിയത്തിപ്രാവി'ലെ ആരും കേൾക്കാത്ത പാട്ട് പങ്കുവെയ്ക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. അടുത്തിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരോടുള്ള ആദരവിന്‍റെ സൂചകമായിട്ടാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്തുവിട്ടത്.

'അനിയത്തിപ്രാവി'നു വേണ്ടി എസ്. രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്. എന്നാൽ ചിത്രത്തിന്‍റെ ക്ലൈമാക്​സിന്​ മാറ്റം വന്നതോടെ 'തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം' എന്നുതുടങ്ങുന്ന ഈ പാട്ട് സിനിമയിൽ ഉപയോഗിച്ചില്ല. ഔസേപ്പച്ചന്‍റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിട വാങ്ങിയപ്പോൾ ഏറെ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തുവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJ YesudasouseppachanFazilks chitraS Ramesan Nairaniyathipravu movie
News Summary - Here is that unreleased song from Aniyathipravu movie
Next Story