Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുൽഖർ സൽമാൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ്!

text_fields
bookmark_border
GV Prakash to compose music for Dulquer Salmaans Next film Telugu
cancel

സിത്താര എന്റർടൈൻമെൻറ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമിക്കുന്ന പാൻ ഇന്ത്യൻ ദുൽഖർ സൽമാൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ്. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ ജി വി പ്രകാശിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ വിവരം പുറത്തുവിട്ടത്. വാത്തി, സൂരാരി പോട്ര്‍, മദിരാശി പട്ടണം, ആടുകളം, തെറി, അസുരൻ, രാജാറാണി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകന്റെ ദുൽഖർ ചിത്രത്തിലും സർപ്രൈസുകൾ പ്രതീക്ഷിക്കുകയാണ് സംഗീതാരാധകർ.

പ്രൊഡക്ഷൻ നമ്പർ 24 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സീതാ രാമത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ദുൽഖർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ്. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഹിറ്റ് ചിത്രം വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നാഗ വംശി,സായി സൗജന്യാ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. ചിത്രം അടുത്ത വർഷം തിയറ്ററുകളിൽ എത്തും.

ലോകവ്യാപകമായി പ്രേക്ഷകർ സ്വീകരിച്ച സീതാ രാമത്തിനും പ്രേക്ഷക പ്രശംസയും അവാർഡുകളും തേടിയെത്തിയ ബോളിവുഡ് ചിത്രം ചുപ്പിനു ശേഷം ദുൽഖർ അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ : പ്രതീഷ് ശേഖർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - GV Prakash to compose music for Dulquer Salmaan's Next film Telugu
Next Story