Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗ്രാമി പുരസ്​കാരനിറവിൽ വീണ്ടും ബിയോൺസ്​, ടെയ്​ലർ സ്വിഫ്​റ്റ്​
cancel
Homechevron_rightEntertainmentchevron_rightMusicchevron_rightഗ്രാമി പുരസ്​കാരനിറവിൽ...

ഗ്രാമി പുരസ്​കാരനിറവിൽ വീണ്ടും ബിയോൺസ്​, ടെയ്​ലർ സ്വിഫ്​റ്റ്​

text_fields
bookmark_border

ന്യൂയോർക്​: ഈ വർഷത്തെ ഗ്രാമി പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. 28ാം തവണ ഗ്രാമി മാറോടുചേർത്ത ബിയോൺസ്​ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഇതേ പുരസ്​കാരം നേടുന്ന വനിതയായി. നാല്​ വിഭാഗങ്ങളിൽ ഇത്തവണ ബിയോൺസ്​ തിളങ്ങി. 2001ലാണ്​ ഗായിക ആദ്യമായി ഗ്രാമി പുരസ്​കാരവുമായി ശ്ര​ദ്ധ നേടുന്നത്​. ഒമ്പതു നാമനിർദേശങ്ങൾ ഇത്തവണ ബിയോൺസിന്‍റെ പേരിലുണ്ടായിരുന്നു.

ഈ വർഷത്തെ ഏറ്റവും മികച്ച ആൽബമായി ടെയ്​ലർ സ്വിഫ്​റ്റിന്‍റെ ഫോക്​ലോർ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മൂന്നുതവണ മികച്ച ആൽബമായി തെരഞെടുക്കപ്പെടുന്ന ചരിത്രം​ സ്വിഫ്​റ്റ്​ തന്‍റെ പേരിൽ കുറിച്ചു. മികച്ച റെക്കോഡായി 'എവരിതിങ്​ ഐ വാണ്ടഡും' ഗാനമായി 'ഐ കാ'ണ്ട്​ ബ്രീത്​'ഉം പുതിയ ഗായികമായി മെഗൻ ദീ സ്റ്റാലിയണും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച റാപ്​ ഗാനം, റാപ്​ പ്രകടനം എന്നിവയിലും മെഗൻ ഗ്രാമി നേടി.

കറുത്ത വംശരുടെ കരുത്തിന്‍റെ ആഘോഷമായി ഒരുങ്ങിയ ''ബ്ലാക്​ പരേഡി'നാണ്​ ബിയോൺസ്​ ആദരിക്കപ്പെട്ടത്​. യു.എസിനെ പിടിച്ചുലച്ച 'കറുത്തവരുടെ ജീവനും വലുതാണ്​' കാമ്പയിൻ കാലത്ത്​ രാജ്യം ഏറ്റെടുത്ത ഗാനമാണ്​ ബ്ലാക്​ പരേഡ്​. 27 ഗ്രാമി പുരസ്​കാരങ്ങൾ നേടിയ അലിസൺ ക്രോസിന്‍റെ പേരിലായിരുന്നു ഇതുവരെയും ഏറ്റവും കൂടുതൽ ഗ്രാമിയെന്ന വനിതകളിലെ റെക്കോഡ്​.

ലോസ്​ ആഞ്ചലസ്​ കൺവെൻഷൻ സെന്‍ററിൽ പരിമിത സദസ്സിനു മുന്നിലായിരുന്നു 63ാം ഗ്രാമി പുരസ്​കാരങ്ങൾ സമ്മാനിക്കപ്പെട്ടത്​. മികച്ച മ്യൂസിക്​ വിഡ​ിയോ ആയി ബ്രൗൺ സ്​കിൻ ഗേൾ, ആർ ആന്‍റ്​ ബി ​ആൽബം- ബിഗ്ഗർ ​ലവ്​, റാപ്​ ആൽബം- കിങ്​സ്​ ഡിസീസ്​, കൺട്രി ആൽബം- വൈൽഡ്​ കാർഡ്​, പോപ്​ സോളോ പ്രകടനം- ഹാരി സ്​റൈൽസ്​ തുടങ്ങിയവയാണ്​ മറ്റു പുരസ്​കാരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taylor SwiftGrammys 2021Beyoncé
News Summary - Grammys 2021: Beyoncé and Taylor Swift make history
Next Story