Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റൊമാന്‍റിക് ഗാനവുമായി ഗൗരി ലക്ഷ്‍മിയും യാസിന്‍ നിസാറും;'കൂണ്‍'- വിഡിയോ ഗാനം പുറത്ത്

text_fields
bookmark_border
Gowri Lekshmi and  Yazin Nizars Koon movie Video Song Out
cancel

'കൂൺ' സിനിമയിലെ ഗൗരിലക്ഷ്മിയും യാസിൻ നിസാറും ആലപിച്ച ഗാനം പുറത്തിറങ്ങി. ​ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. പുതുമുഖങ്ങളായ ലിമൽ, സിതാര വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക് പുറത്തിറക്കി.

ഗോൾഡൻ ട്രംപറ്റ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനിൽ കുമാർ നമ്പ്യാർ നിർമിച്ച് പ്രശാന്ത് ബി മോളിക്കൻ സംവിധാനം ചെയ്യുന്ന കൂൺ സെപ്റ്റംബർ 27ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. യാരാജെസ്ലിൻ, മെറിസ, അഞ്ജന, ഗിരിധർ കൃഷ്ണ, അനിൽ നമ്പ്യാർ, സുനിൽ സിപി, ചിത്രാ പ്രശാന്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

അന്തരിച്ച നടി ലക്ഷ്മിക സജീവൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. തിരക്കഥ- അമൽ മോഹൻ. ചായാഗ്രഹണം- ടോജോ തോമസ്. പ്രൊജക്റ്റ്‌ കോർഡിനേറ്റർ- കെ.ജെ ഫിലിപ്പ്. കാസ്റ്റിംഗ് ഡയറക്ടർ- ജോൺ ടി ജോർജ്. പ്രോജക്ട് ഡിസൈനർ- വിഷ്ണു ശിവ പ്രദീപ്. ടെക്നിക്കൽ കൺസൾറ്റന്റ്- നിധിൻ മോളിക്കൽ. സംഗീതം, പശ്ചാത്തല സംഗീതം- അജിത് മാത്യു. വരികൾ- റ്റിറ്റോ.പി.തങ്കച്ചൻ

ഗൗരി ലക്ഷ്മി, യാസിൻ നിസാർ, നക്ഷത്ര സന്തോഷ്‌, അഫീദ് ഷാ എന്നിവരാണ് ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പ്രമോ സോങ്- എസ്ആർജെ സൂരജ്. എഡിറ്റർ- സുനിൽ കൃഷ്ണ, ആർട്ട് ഡയറക്ടർ- സണ്ണി അങ്കമാലി. കോറിയോഗ്രഫി- ബിനീഷ് കുമാർ കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമ്മൂട്. കോസ്റ്റ്യൂമർ- ദീപു മോൻ സിഎസ്.

മേക്കപ്പ്- നിത്യ മേരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ- റോഷൻ മുഹമ്മദ്, അനന്ദു. സൗണ്ട് ഡിസൈൻ- പ്രശാന്ത് എസ്പി. സൗണ്ട് റെക്കോർഡിസ്റ്റ്- ജോബിൻ ജയൻ. സ്റ്റിൽസ്- പ്രക്ഷോബ് ഈഗിൾ ഐ. കളറിസ്റ്റ്- ബിലാൽ. ടൈറ്റിൽ ഡിസൈനർ- മനു ഡാവിഞ്ചി. പബ്ലിസിറ്റി ഡിസൈൻ- സെബിൻ എബ്രഹാം. പിആർഒ- എംകെ ഷെജിൻ.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gowri Lekshmi and Yazin Nizar's Koon movie Video Song Out
Next Story