ഇമ്രാൻ ഖാന് ഗോപി സുന്ദറിെൻറ സർപ്രൈസ് വിസിറ്റ്; കൂടെ ആദ്യ ഗാനത്തിനുള്ള അഡ്വാൻസും
text_fieldsെഎഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ ഗായകനാണ് ഇമ്രാൻ ഖാൻ. റിയാലിറ്റി ഷോയിലൂടെ പ്രശസ്തി നേടിയെങ്കിലും പിന്നാലെ ജീവിത പ്രാരാബ്ധങ്ങളെ തുടർന്ന് മറ്റ് ജോലികളിൽ ഇമ്രാന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. നിലവിൽ കൊല്ലത്ത് സ്വന്തം നാട്ടിൽ ഒാേട്ടാ ഒാടിച്ച് ജീവിക്കുകയാണ് ഇമ്രാൻ. ഇടക്ക് പാട്ടുകൾ പാടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വീണ്ടും ചർച്ചാ വിഷയമായി.
യൂട്യൂബിൽ തരംഗമായ ഇമ്രാെൻറ വീഡിയോകൾ കണ്ട് ചില ആൽബങ്ങളിൽ അദ്ദേഹത്തിന് പാടാൻ അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഇമ്രാന് നൽകിയ സർപ്രൈസാണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻറാവുന്നത്. ഇൗയിടെ ഒരു ടെലിവിഷൻ പരിപാടിയിൽ പെങ്കടുത്തപ്പോൾ ഗോപി സുന്ദർ ഇമ്രാന് ഒരു ഗാനം പാടാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
വാക്ക് പാലിക്കാൻ തീരുമാനിച്ച അദ്ദേഹം പക്ഷെ ആ സന്തോഷ വാർത്ത പറയാൻ തിരഞ്ഞെടുത്ത വഴി വ്യത്യസ്തമായിരുന്നു. സ്വന്തം വാഹനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഗോപി സുന്ദര്‍ കൊല്ലത്തെത്തിയത്. യാത്രക്കാരനായി ഇമ്രാന് ഖാെൻറ ഓട്ടോയില്‍ കയറി. മാസ്‌കും തൊപ്പിയും ധരിച്ച യാത്രക്കാരനെ ഇമ്രാന് തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഇടക്ക് ചായ കുടിക്കാന്‍ വാഹനം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഓട്ടോ നിര്‍ത്തി യാത്രക്കാരൻ പുറത്തിറങ്ങിയപ്പോൾ സൗഹൃദ സംഭാഷം നടത്തുന്നതിനിടെ പേര് ചോദിച്ചു. പേര് കേട്ട് ഇമ്രാൻ അന്തംവിട്ടുപോയി. എന്തായാലും ഗാനം പാടുന്നതിനുള്ള അഡ്വാന്‍സുംകൈയ്യോടെ നൽകിയാണ് ഗോപി സുന്ദര്‍ മടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

