തൃശൂർ: കോവിഡുകാലത്തെ ഓണത്തിന് മിഴിവേകാൻ ഗാനവുമായി പ്രശസ്ത ഗായകൻ ജി. വേണുഗോപാലും. മയൂര ക്രിയേഷൻസിെൻറ ബാനറിൽ 'ചിങ്ങത്തേരിൽ' എന്ന വിഡിയോ ആൽബത്തിലാണ് വേണുഗോപാൽ ഗാനം ആലപിച്ചത്. ഡോ. റെന്നി ആൻറണിയെഴുതിയ ഗാനത്തിനായി പ്രവീൺ എം. കുമാറാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്.
ഓണത്തിന് വീട്ടിലെത്തുന്ന പ്രവാസിയുടെ കഥയാണ് ആൽബത്തിൽ പറയുന്നത്. യുവനടൻ ജയ്ബാലയും കന്നട നടി കാവ്യ ബെല്ലയും അഭിനയിച്ചിരിക്കുന്നു. 'ഒടിയൻ' എന്ന സിനിമയിൽ മോഹൻലാലിെൻറ ബാല്യം അഭിനയിച്ച ആദിത്യ കാട്ടൂക്കാരനാണ് കാമറ. സംഗീത സംവിധാനം- സാം.