Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറ്റ് തൊട്ടപോലെ ഒരു സുഷിൻ ശ്യാം മാജിക്; പേട്രിയറ്റിലെ ആദ്യഗാനമെത്തി

text_fields
bookmark_border
കാറ്റ് തൊട്ടപോലെ ഒരു സുഷിൻ ശ്യാം മാജിക്; പേട്രിയറ്റിലെ ആദ്യഗാനമെത്തി
cancel

ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം വരുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വന്നിരിക്കുകയാണ്. സുഷിൻ ശ്യാം സംഗീതം പകർന്ന ഗാനത്തിന് അൻവർ അലിയാണ് വരികൾ രചിച്ചത്. കാറ്റ് തൊട്ടപ്പോൾ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിൽ കുഞ്ചാക്കോ ബോബന്‍റെയും ദർശനയുടെയും മനോഹരമയ പ്രണയ നിമിഷങ്ങളാണുള്ളത്. സുഷിൻ ശ്യാമിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പ്രേക്ഷകരിലേക്കെത്തിയത്.

സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന രാഷ്ട്രീയ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഏപ്രിൽ 23ന് തിയറ്ററുകളിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതു വർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം പൂർത്തിയായത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വനിതാ ദിനത്തിൽ നയൻതാരയുടേയും രേവതിയുടേയുമടക്കം ചിത്രത്തിലെ പ്രധാന സ്ത്രീകളുടെ ക്യാരക്ടർ പോസ്റ്ററും പുറത്തു വിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - first song from patriot published
Next Story