ഒമർ ലുലുവിന്റെ ഹിന്ദി ആല്‍ബം 'തു ഹി ഹേ മേരി സിന്തഗി', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്ചെയ്തു
text_fieldsസീ മ്യൂസിക്കിനു വേണ്ടി സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ആൽബം 'തു ഹി ഹേ മേരി സിന്ദഗി' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 'പെഹ്ലാ പ്യാർ' എന്ന പേരിൽ മുമ്പ് അനൗൺസ് ചെയ്ത ആൽബമാണ് കോപ്പി റൈറ്റ് വിഷയം കാരണം പുതിയ പേരിൽ അനൗൺസ് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ 'വാസ്തേ' പാടിയ നിഖിൽ ഡിസൂസ്സയാണ് ഗായകൻ.
നിഖിൽ ഡിസൂസ്സയുടെ കഴിഞ്ഞ ഗാനത്തിന് ഒരു ബില്യൺ യുട്യൂബ് കാഴ്ചക്കാരെ ലഭിച്ചിരുന്നു. ദുബായിയിൽ താമസിക്കുന്ന മലയാളി ദമ്പതികളുമായ ജുമാന ഖാൻ അജ്മൽ ഖാൻ എന്നിവരാണ് ആൽബത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. അഭിഷേക് ടാലണ്ടിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീതം പകരുന്നു. നിഖില്‍ ഡിസൂസയെ കൂടാതെ വിനീത് ശ്രീനിവാസനും ഗായകരുടെകൂട്ടത്തിലുണ്ട്.
മുസ്തഫ അബൂബക്കർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്ത് നിർമ്മിക്കുന്ന ആൽബം ഫെബ്രുവരി 12ന് സീ മ്യൂസിക് യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.

