Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഇതിഹാസ ഗായകന്...

ഇതിഹാസ ഗായകന് കണ്ണീരോടെ വിട; താമരപ്പാക്കത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം

text_fields
bookmark_border
SPB
cancel

ചെന്നൈ: ഇതിഹാസ ഗായകന് എസ്.പി.ബിക്ക് കണ്ണീരോടെ വിട ചൊല്ലി ആരാധകരും കുടുംബാംഗങ്ങളും. ചെന്നൈക്ക് സമീപം താമരപ്പാക്കത്താണ് ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം നടന്നത്. പ്രിയഗായകന് വിട ചൊല്ലാൻ ആയിരങ്ങളാണ് എത്തിയത്. സംസ്‌കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. മകൻ എസ്.പി.ബി ചരൺ അന്ത്യകർമങ്ങൾ നിർവഹിച്ചു. ഉച്ചക്ക് 12.30ഓ​ടെയാണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചത്.

താ​മ​ര​പ്പാ​ക്ക​ത്തേ​ക്കു​ള്ള അ​വ​സാ​ന യാ​ത്ര​യി​ല്‍ ഉ​ട​നീ​ളം വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന് ആ​രാ​ധ​ക​ര്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ജ്ഞ​ലി അ​ര്‍​പ്പി​ച്ചു. ചെ​ന്നൈ ന​ഗ​ര​ത്തി​ല്‍ നി​ന്ന് 50 കി​ലോ​മീ​റ്റ​ര്‍ മാ​റി തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​യി​ലാ​ണ് താ​മ​ര​പ്പാ​ക്കം ഗ്രാ​മം. രാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങുകൾ അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ തുടങ്ങാൻ വൈകിയിരുന്നു.

ആദരാജ്ഞലി അർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് കോടമ്പാക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം റെഡ് ഹിൽ ഫാം ഹൗസിൽ എത്തിക്കുകയായിരുന്നു. ഫാം ​ഹൗ​സി​ൽ നിന്ന് 500 മീ​റ്റ​ര്‍ മാ​റി പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച സ്ഥ​ല​ത്തായിരുന്നു പൊതുദർശനം. സി​നി​മ, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു. ച​ല​ചി​ത്ര താ​രം റ​ഹ്മാ​ൻ, സം​വി​ധാ​യ​ക​നാ​യ ഭാ​ര​തി​രാ​ജ തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ എ​സ്.പി.​ബി​യെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി.

എസ്​.പി.ബി' എന്ന ചുരുക്കപ്പേരിൽ ഇന്ത്യയുടെ മനസ്സുകീഴടക്കിയ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്​.പി. ബാലസുബ്രഹ്മണ്യം ആരാധകരുടെയു​ം സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാർഥനകൾ വിഫലമാക്കി അരങ്ങൊഴിയുന്നത് 74ാം വയസ്സിലാണ്​.

സമയവും കാലവും കീഴടക്കിയ സ്വരമാധുരിയിൽ അര നൂറ്റാണ്ടിലേറെയായി കലാപ്രേമികളെ ആസ്വാദ്യതയുടെ ഉത്തുംഗതയിലെത്തിച്ച സംഗീത ചക്രവർത്തിയുടെ വിടവാങ്ങൽ രാജ്യത്തി​െൻറ ദുഃഖമായി. ശാസ്​ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യൻ ചലച്ചിത്രഗാന രംഗത്തെ വിഖ്യാത ഗായകരിൽ ഒരാളായി തീരാൻ കഴിഞ്ഞതായിരുന്നു എസ്​.പി.ബിയുടെ സവിശേഷത. ഗായകൻ എന്നതിനുപുറമെ സംഗീത സംവിധായകനും അഭിനേതാവും ഡബ്ബിങ്​ ആർട്ടിസ്​റ്റുമായി നിറഞ്ഞുനിന്നതായിരുന്നു ആ കലാജീവിതം. തമിഴ്​, തെലുങ്ക്​, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി 40,000ൽ അധികം പാട്ടുപാടി റെക്കോഡിട്ട അദ്ദേഹത്തിന്​ മികച്ച ഗായകനുള്ള ദേശീയ പുരസ്​കാരം ആറു തവണ ലഭിച്ചിട്ടുണ്ട്​. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചത് അദ്ദേഹത്തിനാണ്‌.

Show Full Article
TAGS:SP Balasubramaniam SPB 
Next Story