Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകറുത്തവ​െൻറ പോരാട്ട...

കറുത്തവ​െൻറ പോരാട്ട വേദിയായി എമ്മി അവാർഡ്​ ദാനം

text_fields
bookmark_border
കറുത്തവ​െൻറ പോരാട്ട വേദിയായി എമ്മി അവാർഡ്​ ദാനം
cancel

ലോസ്​ ആഞ്​ജലസ്​: ടെലിവിഷൻ രംഗത്തെ ഒാസ്​കറായ എമ്മി അവാർഡ്​ ദാന ചടങ്ങ്​ കറുത്തവ​െൻറ പോരാട്ട വേദിയായി. ബ്ലാക്ക്​ ലൈവ്​സ്​ ​മാറ്റർ പോരാ​ട്ടത്തിന്​ പിന്തുണ അർപ്പിക്കുന്ന രീതിയിലായിരുന്നു കോവിഡ്​ പശ്ചാത്തലത്തിൽ ഒാൺലൈനായി നടന്ന അവാർഡ്​ ദാന ചടങ്ങ്​.

നോമിനേഷനിലും അവാർഡുകളുടെ എണ്ണത്തിലും കറുത്ത വർഗക്കാരായ അഭിനേതാക്കൾ റെക്കോഡ്​ സ്വന്തമാക്കി. ഒമ്പതെണ്ണമാണ്​ കറുത്തവർഗക്കാർ സ്വന്തമാക്കിയത്​. റജീന കിങ്​, യഹ്​യ അബ്​ദുൽ മതീൻ, ഉസോ അദുബ, സെൻദായ, എഡ്​ഡി മർഫി, മായാ റുഡോൾഫ്​, റോൺ സെഫാസ്​ ജോൺസ്​, ലോറൻസ്​ ഫിഷ്​ബേൺ, ജാസ്​മിൻ സെഫാസ്​ ജോൺസ്​ എന്നിവരാണ്​ 72ാമത്​ എഡിഷനിൽ അവാർഡ്​ സ്വന്തമാക്കിയ കറുത്ത വർഗക്കാർ.

ഹാസ്യ വിഭാഗത്തിൽ ഷിറ്റ്​സ്​ ക്രീക്ക്​, ഡ്രാമയിൽ സക്​സഷൻ, ലിമിറ്റഡ്​ സീരിസിൽ വാച്ച്​മാൻ എന്നിവയാണ്​ മികച്ച നേട്ടം കൊയ്​തത്​.

കോമഡി സീരിസ്​, മികച്ച നടൻ, നടി, സഹ നടൻ, സഹ നടി എന്നീ പ്രധാന പുരസ്​കാരങ്ങളെല്ലാം ഷിറ്റ്​സ്​ ക്രീക്ക്​ സ്വന്തമാക്കി. സക്​സഷൻ ഒരുക്കിയതിന്​ ഇന്ത്യൻ വംശജനായ അൻദ്രിജ്​ പരേഖ്​ മികച്ച സംവിധായകനായി.

യുഫോറിയയിലെ അഭിനയത്തിന്​ മികച്ച നടിയായി തെരഞ്ഞെടുക്ക​െപ്പട്ട സെൻദായ ഇൗ അവാർഡ്​ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EMMY AWARDS
Next Story