Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അസുര നീ രാവണാ... അരിശ കൂട്ടമാണെടാ...' ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത'യിലെ ആദ്യ ഗാനം

text_fields
bookmark_border
Dulquer Salmaans King of Kotha Movie Song Out
cancel

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിങ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പുറത്ത്. 'കലാപകാര' എന്ന് തുടങ്ങുന്ന ഗാനം ദുൽഖറിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ജേക്സ്‌ ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്.ബെന്നി ദയാലും ശ്രേയാ ഗോഷാലുമാണ് ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്.

അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെരിഫ് മാസ്റ്ററിന്റെ നൃത്തസംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്‌ വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dulquer Salmaan's King of Kotha Movie Song Out
Next Story