Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഗായകൻ ശ്രീനിവാസിൻെറ...

ഗായകൻ ശ്രീനിവാസിൻെറ ആദ്യ സ്വതന്ത്ര ആൽബം ''ദൂരെയേതോ'' പുറത്തിറങ്ങി

text_fields
bookmark_border
ഗായകൻ ശ്രീനിവാസിൻെറ ആദ്യ സ്വതന്ത്ര ആൽബം ദൂരെയേതോ പുറത്തിറങ്ങി
cancel

പ്രശസ്ത ഗായകന്‍ ശ്രീനിവാസിൻെറ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബം ''ദൂരെ യേതോ....'' പുറത്തിറങ്ങി. ശ്രീനിവാസിനൊപ്പം മകള്‍ ശരണ്യയും മനോഹരമായ മെലഡിയില്‍ പാടിയിട്ടുണ്ട്.

ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ജ്യോത്സ്‌ന രാധാകൃഷ്ണന്‍, രാഹുല്‍ രാജ്, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ്, ശ്രീകാന്ത് ഹരിഹരന്‍, ഹരിശങ്കര്‍ കെ എസ്, സിദ്ധാര്‍ത്ഥ് മേനോന്‍, സൂരജ് സന്തോഷ്, ആര്യ ദയാല്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

ക്ലബ് ഹൗസിലെ പാതിരാപ്പാട്ട് എന്ന മുറിയിൽ നടി മാലാ പാര്‍വതിയാണ് ആശയം മുന്നോട്ടുവെച്ചത്. നേരത്തെ, പാതിരാപ്പാട്ട് ഗ്രൂപ്പിൻെറ നേതൃത്വത്തിൽ ഇറങ്ങിയ 'കാണാതെ' എന്ന ഗാനം ശ്രദ്ധിച്ചതോടെശ്രീനിവാസ് സംഘത്തിനൊപ്പം ഒരു ഗാനം ചിട്ടപ്പെടുത്താൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.

ഷിന്‍സി നോബിൾ വരികളെഴുതുകയും സജീവ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിക്കുകയും ചെയ്തു. സുര്‍ ജാം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആല്‍ബം മ്യൂസിക് 24x7 അവതരിപ്പിച്ചിരിക്കുന്നു. ആ ഗാനം പാതിരാപ്പാട്ട് സംഘം ദൃശ്യവല്‍ക്കരിക്കുകയും ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DooreyethoSrinivas
News Summary - Dooreyetho song by Srinivas released
Next Story