Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗായകനായി ധ്യാൻ ശ്രീനിവാസൻ; 'കുടുംബ സ്ത്രീയും കുഞ്ഞാടും' പാട്ട് പുറത്ത്- വിഡിയോ

text_fields
bookmark_border
Dhyan Sreenivasans Kudumbasthreeyum Kunjadum movie Song Out
cancel

ധ്യാൻ ശ്രീനിവാസൻ പ്രധാനവേഷത്തിലെത്തുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. മാഹഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂർത്തിയായി. ചിത്രം മെയ് 31 പ്രദർശനത്തിനെത്തും. ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ചിത്രം നിർമിക്കുന്നത്.

നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് മനോഹരമായ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ - ഗായക സംഘത്തിൻ്റെ രംഗപ്രവേശം... ഇതിനിടയിൽ ചില കുടുംബ പ്രശ്നങ്ങൾ ... ഇതിൻ്റെയെല്ലാം സംഗമമാണ് ഈ ചിത്രം.

ധ്യാൻ ശ്രീനിവാസനൊപ്പം കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു, സലിം കുമാർ, പക്രു . ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ, സംഭാഷണം - ശ്രീകുമാർ അറക്കൽ. ഗാനങ്ങൾ - സജിൽ ശ്രീകുമാർ, നാടൻപാട്ട് - മണികണ്ഠൻ. സംഗീതം - ശ്രീജു ശ്രീധർ. ഛായാഗ്രഹണം - ലോവൽ എസ്. എഡിറ്റിംഗ് - രാജാ മുഹമ്മദ്. കലാസംവിധാനം -രാധാകൃഷ്ണൻ - പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഡി. മുരളി. പ്രൊഡക്ഷൻ കൺട്രോളർ - ദീപു എസ്.കുമാർ. വാഴൂർ ജോസ്. ഫോട്ടോ - ശാലു പേയാട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dhyan Sreenivasan's Kudumbasthreeyum Kunjadum movie Song Out
Next Story