തിരുവനന്തപുരം: വിരമിച്ച ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് സംഗീതത്തിലൂടെ ഒരു ആദരം. ബിനോയ് എസ്.പ്രസാദാണ് ഗാനത്തിെൻറ കേമ്പാസിങ്ങും ആലാപനവും നിർവഹിച്ചിരിക്കുന്നത്.
എ.ആർ. റഹ്മാെൻറ പ്രോഗ്രാമറും സൗണ്ട് എഞ്ചിനീയറുമായ ഹെൻറി കുരുവിളയുടെ ശിഷ്യനായ ബിനോയ് 2013ൽ 'ഹമാരാ സച്ചിൻ' എന്ന ഗാനവും ചെയ്തിട്ടുണ്ട്. ധോണിയുെട മഹത്തായ സംഭാവനകൾക്കും വീരോചിത പോരാട്ടങ്ങൾക്കുള്ള ആദരമാണ് ഗാനം.
ബിന്ധ്യ ജീൻ നിർമിക്കുന്ന ഗാനത്തിെൻറ പ്രോഗ്രാം ഹെഡ് ശരണ്യമനോജാണ്. അക്ഷയ് വിശ്വംഭരൻ എഡിറ്റിങ്ങ് നിർവഹിക്കുന്നു. ബിനോയ് എസ്. പ്രസാദ്, ഡിനി ടി.സുനിൽ എന്നിവരാണ് ഗാനം ആലപിക്കുന്നത്. 'CLOUD RAIN' അവതരിപ്പിക്കുന്ന ഗാനംയൂട്യൂബിൽ ലഭ്യമാണ്. dhonidho