Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പച്ചമണ്ണിന്റെ പാട്ടുമായി 'ധബാരി ക്യുരു'വിയിലെ ഗാനം

text_fields
bookmark_border
പച്ചമണ്ണിന്റെ പാട്ടുമായി ധബാരി ക്യുരുവിയിലെ ഗാനം
cancel

പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ 'ധബാരി ക്യുരു'വിയിലെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. ധബാരിക്യുരുവിയിലെ കാട്ടുതേനിന്റെ മധുരമുള്ള "ചിന്ന ചിന്ന..."എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മീനാക്ഷിയാണ്. ഹൃദയം കുളിർപ്പിക്കുന്ന കാട്ടുച്ചോലകളുടെ തണുപ്പും, ഈണവും ആ ഗാനത്തിൽ കലർന്നിരിക്കുന്നു.

ചിത്രത്തിലെ എല്ലാ പാട്ടുകളും കാടിന്റെ തനത് വാദ്യങ്ങളേയും, കാടിന്റെ ആദിമ താളങ്ങളേയും അനുഭവിപ്പിക്കുന്ന സംഗീതം തന്നെയാണ്. ഗാനങ്ങൾക്ക് ഈണം നല്കിയിരിക്കുന്നത് പി.കെ. സുനിൽകുമാറാണ്. നൂറ വരിക്കോടനും , ആർ കെ അട്ടപ്പാടിയുമാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

മീനാക്ഷി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: ഐവാസ് വിഷൽ മാജിക്‌ പ്രൈവറ്റ് ലിമിറ്റഡ് & അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്,ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനില്‍കുമാര്‍,ഗാനരചന: ആര്‍. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന.ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dhabariquruvi movie Chinna Chinna Video song Out
Next Story