Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊറോണ ധവാനിലെ കല്യാണപ്പാട്ട് ; വിഡിയോ ഗാനം

text_fields
bookmark_border
Corona Dhavan Movie Kalyana Paatu went Viral
cancel

മലയാളികളുടെ പ്രിയനടന്മാരായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം കൊറോണ ധവാനിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. പെങ്ങളുടെ കല്യാണം നടത്താനായുള്ള നായകന്‍റെ ഓട്ടവും നാട്ടിന്‍പുറത്തെ കല്യാണ ഒരുക്കങ്ങളുമായി ആസ്വദനീയമായൊരു അനുഭൂതിയാണ് ഗാനം തരുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് റിജോ ജോസഫ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അരുണ്‍ അശോകും നീലിമ പി.ആറും ചേര്‍ന്നാണ്.

പോസ്റ്ററും ട്രെയിലറും മറ്റും പുറത്തുവന്നപ്പോള്‍ത്തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് കൊറോണ ധവാന്‍. നേരത്തെ 'കൊറോണ ജവാന്‍' എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൊറോണ ധവാന്‍' എന്നു മാറ്റേണ്ടിവന്നതിനെത്തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന് സംവിധായകന്‍ സി.സി. കത്തയച്ച വിവരം വൈറലായിരുന്നു.

നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറായ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തfയറ്ററുകളിലേക്ക് എത്തിക്കുന്നത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Corona Dhavan Movie Kalyana Paatu went Viral
Next Story