Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേവ: ‘ഗാന’യെ തമിഴ് സിനിമയുടെ മുഖ്യധാരയിലെത്തിച്ച സംഗീതജ്ഞൻ; ഓ​ർ​മ​യാ​യി ‘തേ​നി​സൈ തെ​ൻ​ട്ര​ൽ’

text_fields
bookmark_border
ദേവ: ‘ഗാന’യെ തമിഴ് സിനിമയുടെ മുഖ്യധാരയിലെത്തിച്ച സംഗീതജ്ഞൻ; ഓ​ർ​മ​യാ​യി ‘തേ​നി​സൈ തെ​ൻ​ട്ര​ൽ’
cancel

ചെ​ന്നൈ: ത​മി​ഴ് ച​ല​ച്ചി​ത്ര​സം​ഗീ​ത​ലോ​ക​ത്ത് ത​ന​താ​യ ഈ​ണ​ങ്ങ​ളി​ലൂ​ടെ ആ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ ദേ​വ​യു​ടെ വി​ട​വാ​ങ്ങ​ൽ ​അ​പ്ര​തീ​ക്ഷി​തം. ‘തേ​നി​സൈ തെ​ൻ​ട്ര​ൽ’ എ​ന്ന വി​ശേ​ഷ​ണ​ത്തി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ദേ​വ, ഇ​ന്ന​ലെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത​രി​ച്ച​ത്. നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സം​ഗീ​ത​ജീ​വി​ത​ത്തി​ൽ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി 450ലേ​റെ സി​നി​മ​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി.

1950 ന​വം​ബ​ർ 20ന് ​തേ​നി പെ​രു​മ്പാ​റ​യി​ൽ എം.​സി ചെ​ല്ല​യ്യ-​മ​റി​യ​ദാ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച ദേ​വ​നേ​ശ​ൻ ചെ​ല്ല​യ്യ എ​ന്ന ദേ​വ​ക്ക് ചെ​റു​പ്പം​മു​ത​ലേ സം​ഗീ​ത​ത്തോ​ട് വ​ലി​യ താ​ൽ​പ​ര്യ​മാ​യി​രു​ന്നു. തി​രു​ച്ചി സെ​ന്റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ബി​രു​ദ പ​ഠ​നം. നാ​ട​ക​സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഗീ​ത​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, ഹാ​ർ​മോ​ണി​യ​വും പി​യാ​നോ​യും അ​ഭ്യ​സി​ച്ചു.

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ച​ന്ദ്ര​ബോ​സി​നൊ​പ്പം സം​ഗീ​ത​സം​ഘം രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു തു​ട​ക്കം. ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്താ​ണ് സി​നി​മ​യി​ൽ സ്വ​ന്ത​മാ​യ ഇ​ടം ക​ണ്ടെ​ത്തി​യ​ത്. 1986ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘മാ​ട്ടു​ക്കാ​ര മ​ന്നാ​രു’ ആ​ണ് ആ​ദ്യ ചി​ത്രം. 1989ലെ ‘​മ​ന​സ്സു​ക്കേ​ത്ത മ​ഹാ​രാ​സ’​യും 1990-ലെ ‘​വൈ​ഗാ​സി പൊ​റ​ന്താ​ച്ചു’​വും ദേ​വ​യു​ടെ കാ​രി​യ​റി​ൽ മു​ന്നേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി. ‘വൈ​ഗാ​സി പൊ​റ​ന്താ​ച്ചു’​വി​ലെ സം​ഗീ​ത​ത്തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്റെ മി​ക​ച്ച സം​ഗീ​ത​സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു.

ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യ ‘അ​ണ്ണാ​മ​ലൈ’, ‘ബാ​ഷ’, ‘അ​രു​ണാ​ച​ലം’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ സം​ഗീ​തം ദേ​വ​യെ ജ​ന​പ്രി​യ സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ നി​ര​യി​ലെ മു​ൻ​നി​ര​യി​ലെ​ത്തി​ച്ചു. ‘ആ​സൈ’, ‘കാ​ത​ൽ കോ​ട്ടൈ’, ‘നേ​രു​ക്ക് നേ​ർ’, ‘നി​നൈ​ത്തേ​ൻ വ​ന്താ​യ്’, ‘പ്രി​യ​മു​ട​ൻ’, ‘വാ​ലി’, ‘ഖു​ഷി’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ളും വ​ൻ ജ​ന​പ്രീ​തി നേ​ടി. ത​മി​ഴി​ൽ മാ​ത്രം 340ല​ധി​കം സി​നി​മ​ക​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു.

1995 വ​ർ​ഷ​ത്തി​ൽ മാ​ത്രം 36 സി​നി​മ​ക​ൾ​ക്കാ​ണ് സം​ഗീ​തം ചെ​യ്ത​ത്. വ​ട​ക്ക​ൻ ചെ​ന്നൈ​യി​ലെ തെ​രു​വു​ക​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ‘ഗാ​ന’ സം​ഗീ​ത​ശൈ​ലി​യെ ത​മി​ഴ് സി​നി​മ​യു​ടെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ച്ച​താ​ണ് ദേ​വ​യു​ടെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​ക​ളി​ലൊ​ന്ന്.

നാ​ട​ൻ താ​ള​ങ്ങ​ളും ച​ടു​ല​മാ​യ ഈ​ണ​ങ്ങ​ളും പ്ര​ണ​യ​ഗാ​ന​ങ്ങ​ളും ഭ​ക്തി​ഗാ​ന​ങ്ങ​ളും ഒ​രു​പോ​ലെ കൈ​കാ​ര്യം ചെ​യ്ത അ​ദ്ദേ​ഹം, വ്യ​ത്യ​സ്ത സം​ഗീ​ത​ശൈ​ലി​ക​ളി​ലൂ​ടെ സ്വ​ന്തം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ലും ദേ​വ​യു​ടെ സം​ഗീ​തം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ‘ദി ​പ്രി​ൻ​സ്’, ‘ഫാ​ന്റം’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യ അ​ദ്ദേ​ഹം, ‘ഫാ​ന്റ’​ത്തി​ലെ ‘വി​ര​ൽ തൊ​ട്ടാ​ൽ വി​രി​യു​ന്ന പെ​ൺ​പൂ​വേ’ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ മ​ല​യാ​ളി ആ​സ്വാ​ദ​ക​രു​ടെ​യും ശ്ര​ദ്ധ നേ​ടി.

സിം​ഗ​പ്പൂ​ർ പ്ര​സി​ഡ​ന്റി​നും പ്രി​യ​പ്പെ​ട്ട സം​ഗീ​തം

ദേ​വ​യു​ടെ സം​ഗീ​ത​ത്തി​ന് അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​വും ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്നു. സിം​ഗ​പ്പൂ​ർ മു​ൻ പ്ര​സി​ഡ​ന്റ് എ​സ്.​ആ​ർ. നാ​ഥ​ന് ദേ​വ​യു​ടെ ഗാ​ന​ങ്ങ​ളോ​ട് പ്ര​ത്യേ​ക ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നു. ത​ന്റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ ദേ​വ ഈ​ണ​മി​ട്ട ‘ത​ഞ്ചാ​വൂ​ർ മ​ണ്ണെ​ടു​ത്ത്...’ എ​ന്ന ഗാ​നം കേ​ൾ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ഗ്ര​ഹം. ഇ​ത​നു​സ​രി​ച്ച് 2016ൽ ​നാ​ഥ​ൻ അ​ന്ത​രി​ച്ച​പ്പോ​ൾ സിം​ഗ​പ്പൂ​ർ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഔ​ദ്യോ​ഗി​ക അ​ന്ത്യാ​ഞ്ജ​ലി ച​ട​ങ്ങി​ൽ ഈ ​ഗാ​നം ആ​ല​പി​ക്ക​പ്പെ​ട്ടു.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്റെ ക​ലൈ​മാ​മ​ണി പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ദേ​വ​യെ തേ​ടി​യെ​ത്തി. സം​ഗീ​ത​പാ​ര​മ്പ​ര്യം മ​ക​ൻ ശ്രീ​കാ​ന്ത് ദേ​വ​യി​ലൂ​ടെ​യും കു​ടും​ബ​ത്തി​ലെ മ​റ്റു സം​ഗീ​ത​പ്ര​തി​ഭ​ക​ളി​ലൂ​ടെ​യും തു​ട​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Composer Deva, who took Gaana to mainstream, passes away
Next Story