'കനിവിൻ അഴകേ, കാവൽ മിഴിയേ'-വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ ക്രിസ്തീയ ഭക്തിഗാനം കാണാം
text_fieldsപ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ആദ്യമായി ഒരുക്കിയ 'കനിവിൻ അഴകേ, കാവൽ മിഴിയേ' എന്ന ക്രിസ്തീയ ഭക്തിഗാനം സംഗീതാസ്വാദകരുടെ മനം കവരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രിയ സംഗീത സംവിധായകന്‍റെ മലയാളത്തിലേക്കുള്ള വരവ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളില്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ വിദ്യാസാഗര്‍ ആദ്യമായാണ് ഒരു ക്രിസ്തീയ ഭക്തിഗാനത്തിന് സംഗീതം പകരുന്നത്. യുവഗായിക സെലിന്‍ ഷോജിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പുരുഷ ശബ്ദത്തിൽ ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ജോയ്സ് തോന്നിയാമലയാണ് രചന നിർവഹിച്ചിരിക്കുന്നത്.
ബാനര്‍-പി.ഒ.പി മീഡിയ, ക്യാമറ-ഷോജി സെബാസ്റ്റ്യന്‍, ഫ്ലൂട്ട്- നിഖില്‍, തബല-ഓജസ് ആദിയ. വിഷ്ണു ശ്യാം, ഗണേഷ്, ബെന്‍ കാച്ചപ്പിള്ളി. അപര്‍ണ്ണ, ദീപ്തി, വീണ, ഹരിപ്രിയ, ശെബകരാജ്, നാരായണന്‍, ശശിഹരന്‍, സുദര്‍ശന്‍, വര്‍ഷ വല്ലകി, ആദിത്യ ശ്രീനിവാസന്‍ തുടങ്ങിയവരും ഈ ഗാനത്തിന്‍റെ അണിയറയിലുണ്ട്.

