Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ'; സിത്താരയുടെ ചായപ്പാട്ട്​, വരികൾ മുഹ്​സിൻ പരാരി

text_fields
bookmark_border
ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ; സിത്താരയുടെ ചായപ്പാട്ട്​, വരികൾ മുഹ്​സിൻ പരാരി
cancel

'ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ പങ്കു ചേരുവാൻ വന്നൊരു മധുരമുള്ള വേദനേ!' -എന്ന്​ തുടങ്ങുന്ന മനോഹരമായ ഗാനം ലോക്​ഡൗൺ കാലത്ത്​ വൈറലായിരുന്നു. പിന്നണി ഗായിക സിത്താരയുടെ ശബദ്​ത്തിൽ വന്ന പാട്ടി​െൻറ വരികൾ സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരിയുടേതായിരുന്നു. എന്നാൽ, ശബ്ദമായി മാത്രം കേട്ട സിത്താരയുടെ ചായപ്പാട്ട്​ ഇപ്പോൾ നാടന്‍ ചായക്കടയുടെ പശ്ചാത്തലത്തില്‍ പാടി മനോഹര വിഡിയോ ആയി പുറത്തിറക്കിയിരിക്കുകയാണ്​.

സിത്താര തന്നെയാണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. വണ്ടര്‍വാള്‍ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. അജന്‍ ആര്‍.എസ് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഗിത്താര്‍ ലിബോയ് കൃപേഷ്, മഹേഷ് എസ്.ആര്‍ ആന്റ് ടീം ആണ് ക്യാമറ. എഡിറ്റിംഗ് ആല്‍ബി നടരാജ്. നേരത്തെ തമാശ, ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും മുഹ്സിന്‍ പരാരി വരികള്‍ എഴുതിയിരുന്നു. ഹലാല്‍ ലൗ സ്റ്റോറിയിലെ സുന്ദരനായവനെ സുബ്ഹാനള്ള എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chayappattu Sithara Krishnakumar High On Music
Next Story