ബി.ടി.എസ് തിരിച്ചെത്തുന്നു
text_fields‘ഫാൻ ആർമി’യുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച്, ആർമി സേവനം പൂർത്തിയാക്കി ബി.ടി.എസ് താരങ്ങൾ വേദിയിലേക്ക്. ലോക കൗമാരത്തിന്റെ കണ്ണും കാതും കൊറിയയിലേക്ക് തിരിച്ചുവെച്ചതിൽ പ്രധാനികളായ സംഗീത ബാൻഡ് ബി.ടി.എസ്സിലെ അംഗങ്ങൾ രണ്ടു വർഷ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് ഈമാസം തിരിച്ചെത്തുകയാണ്.
ഈമാസം തന്നെ എല്ലാവരും വിടുതൽ നേടുന്നതോടെ 2022ൽ പൂട്ടിയ കട ബി.ടി.എസ് തുറക്കുകയായി. ജൂൺ മൂന്നാമത്തെ ആഴ്ചയോടെ ബി.ടി.എസിലെ എല്ലാം അംഗങ്ങളും വീണ്ടും ഒരുമിക്കും. ബി.ടി.എസിന്റെ 12-ാമത് വാര്‍ഷികാഘോഷമാണ് ജൂണ്‍ 13 ന്. ആരാധാകർക്കായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സൗത്ത് കൊറിയയിലെ ഗൊയാങിലെ കിന്ടക്സ് എക്സിബിഷന് സെന്ററിലാണ് പരിപാടികൾ നടക്കുന്നത്.
ആരാധകര്‍ക്കായി സ്പെഷ്യല്‍ പരിപാടികളും ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. 2022 ഡിസംബറിലാണ് സൈനിക സേവനത്തിനായി പോയത്. ജങ് കുക്ക്, വി, ജിമിന്, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്.എം എന്നിങ്ങനെ ഏഴ് അംഘങ്ങൾ അടങ്ങുന്നതാണ് ബി.ടി.എസ് ബാൻഡ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

