Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിസ്​മില്ലാാ... ഹലാൽ ലവ്​ സ്​റ്റോറിയിലെ ഹൃദ്യമായ ഗാനമെത്തി

text_fields
bookmark_border
ബിസ്​മില്ലാാ... ഹലാൽ ലവ്​ സ്​റ്റോറിയിലെ ഹൃദ്യമായ ഗാനമെത്തി
cancel

'സുഡാനി ഫ്രം നൈജീരിയ' എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന് ശേഷം മുഹമ്മദ് സക്കരിയ സംവിധാനം ചെയ്യുന്ന ഹലാൽ ലവ്​ സ്​റ്റോറിയിലെ പുതിയ വിഡിയോ ഗാനം പുറത്തുവിട്ടു. ബിസ്മില്ലാ എന്ന്​ തുടങ്ങുന്ന ഗാനം ഈണമിട്ട് പാടിയിരിക്കുന്നത് ഷഹബാസ് അമനാണ്. മുഹ്‌സിന്‍ പരാരിയുടേതാണ് ഗാനത്തിലെ വരികള്‍. നേരത്തെ ചിത്രത്തിലേതായി പുറത്തിറങ്ങിയ പാട്ടും ട്രയിലറും ശ്രദ്ധനേടിയിരുന്നു.

ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആസിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തി​െൻറ നിര്‍മാണം. റെക്സ് വിജയൻ, ബിജിബാൽ എന്നിവരും ചിത്രത്തിലെ ഗാനങ്ങൾക്ക്​​ വേണ്ടി സംഗീതം നൽകിയിട്ടുണ്ട്​.

സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് 'ഹലാല്‍ ലവ് സ്റ്റോറി'ക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 15ന് പ്രേക്ഷകരിലേക്കെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bismillah Video Song Halal Love Story Shahabaz Aman
Next Story