Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബേസിൽ ജോസഫിന്റെ പാൽതു ജാൻവറിൽ തകർത്താടി കുട്ടിത്താരങ്ങൾ; 'എ പാൽതു ഫാഷൻ ഷോ'- വീഡിയോ കാണാം

text_fields
bookmark_border
സെപ്റ്റംബർ ആദ്യവാരമാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്
Basil Josephs Palthu Janwar  movie Palthu Fashion Show Promo  Video Out
cancel

ബേസിൽ ജോസഫ് പ്രധാന വേഷത്തിൽ എത്തുന്ന പാൽതു ജാൻവറിന്റെ പ്രേമോ ഗാനം പുറത്ത്. "എ പാൽതു ഫാഷൻ ഷോ" എന്ന ടൈറ്റിലിൽ ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കി സുഹൈൽ കോയ രചന നിർവഹിച്ച "മണ്ടി മണ്ടി" എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മലയാളികൾക്ക് പ്രിയങ്കരരായ ഇൻഫ്ളുവൻസേർസ് വൃദ്ധി വിശാൽ, ശങ്കരൻ വ്ലോഗ്സ്, അല്ലു വ്ലോഗ്സ്, അമേയ, ജെസ്സ് സ്വീജൻ എന്നിവരും ഒരു കൂട്ടം കുട്ടി ഡാൻസർമാരുമാണ് ഗാനത്തിന് ചുവട് വച്ചിരിക്കുന്നത്. ഇവരെ കൂടാതെ നിരവധി വളർത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഓണത്തിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

ബേസിൽ ജോസഫ് ആണ് പ്രോമോ സോങ്ങ് സംവിധാനം ചെയ്തിരിക്കുന്നത്. സമീർ താഹിർ ക്യാമറ നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജയൻ ചാലിശ്ശേരി, കോസ്റ്റ്യൂം മഷർ ഹംസ, മെയ്ക്ക് അപ്പ് റോണക്സ് സേവ്യർ, എഡിറ്റർ ചമൻ ചാക്കോ, സൗണ്ട് നിതിൻ ലൂക്കോസ്

ഓണം റിലീസായി എത്തുന്ന ചിത്രം സെപ്റ്റംബർ രണ്ടിനാണ് തിയറ്ററുകളിൽ എത്തുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ബേസിൽ ജോസഫിനോടൊപ്പം ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമ്മിച്ച് നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ജസ്റ്റിൻ വർ​ഗീസ് ആണ്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രൺദീവ്, ആർട് ​ഗോകുൽ ദാസ്, പി.ആർ.ഒ ആതിര ദിൽജിത്ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Basil Joseph's Palthu Janwar movie Palthu Fashion Show Promo Video Out
Next Story