Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേൻ തുള്ളി പോലൊരു പാട്ട്... കൊത്തിലെ ഗാനം പുറത്ത്...

text_fields
bookmark_border
കൊത്ത് സെപ്റ്റംബർ 16ന് തീയറ്ററുകളിലേക്ക്
Asif Ali and  Roshan Mathews Kothu Movie  Then thulli  Lyric Video went Viral
cancel

ആറു വർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് കൊത്ത്. സിനിമയുടെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്. തേൻതുള്ളി എന്ന് തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങളുടെ മേക്കിങ് വിഡിയോയും സെറ്റും എല്ലാം ഉൾപെടുത്തിയുള്ള ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. പ്രണയഗാനമായ തേൻതുള്ളിയുടെ വരികൾ എഴുതിയത് ബി കെ ഹരിനാരായണൻ ആണ്. കൈലാസ് മേനോന്റെ സംഗീതത്തിൽ പാടിയിരിക്കുന്നത് ശ്രുതി ശിവദാസും കെ കെ നിഷാദും ചേർന്നാണ്.

സെപ്റ്റംബർ 16 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രമാണ് കൊത്ത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റർ – രതിൻ രാധാകൃഷ്ണൻ,ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രൻ,പശ്ചാത്തല സംഗീതം – ജേക്സ് ബിജോയ്. പ്രൊഡക്ഷൻ ഡിസൈൻ – പ്രശാന്ത് മാധവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര്‍ ഒ – ആതിര ദില്‍ജിത്ത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Asif Ali and Roshan Mathew's Kothu Movie Then thulli Lyric Video went Viral
Next Story