Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഅർജിത്തിനെയും മയക്കി...

അർജിത്തിനെയും മയക്കി കുമ്പളങ്ങിയിലെ 'ചെരാതുകൾ'; സന്തോഷം പങ്കുവെച്ച്​ സിത്താര

text_fields
bookmark_border
അർജിത്തിനെയും മയക്കി കുമ്പളങ്ങിയിലെ ചെരാതുകൾ; സന്തോഷം പങ്കുവെച്ച്​ സിത്താര
cancel

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച മലയാള ചിത്രങ്ങളിലൊന്നായ കുമ്പളങ്ങി നൈറ്റ്​സിലെ അതിമനോഹരമായ ഗാനമാണ്​ സിത്താര കൃഷ്​ണകുമാർ ആലപിച്ച 'ചെരാതുകൾ'. അൻവർ അലിയുടെ കവിത പോലുള്ള വരികൾക്ക് സുശിൻ ശ്യാമി​െൻറ താരാട്ടുപാട്ടി​െൻറ ഇൗണമുള്ള സംഗീതവും ചേർന്നതോടെ ഭാഷകൾക്കതീതമായി പാട്ട്​ എല്ലാവരും നെഞ്ചിലേറ്റി. ​ഒടുവിൽ ബോളിവുഡിലെ നമ്പർ വൺ ഗായകനും ചെരാതുകളിൽ മയങ്ങി ത​െൻറ ഇഷ്​ടമറിയിച്ചിരിക്കുകയാണ്​.

അർജിത്​ സിങ്ങാണ്​ സമൂഹ മാധ്യമ അക്കൗണ്ടിൽ 'ഒരു മാസ്റ്റർ പീസ്​' എന്ന അടിക്കുറിപ്പോടെ ചെരാതുകൾ പങ്കുവെച്ചത്​. അത്​ സ്​ക്രീൻ ഷോട്ട്​ എടുത്ത സിതാര ത​െൻറ ഇൻസ്റ്റഗ്രാമിൽ സന്തോഷമറിയിച്ച്​ രംഗത്തെത്തി. 'ചിരാതുകൾ' കൊണ്ടുവരുന്ന സന്തോഷങ്ങൾ' എന്നായിരുന്നു അടിക്കുറിപ്പ്​. പോസ്റ്റിൽ സംഗത സംവിധായകൻ സുഷിനെയും മെൻഷൻ ചെയ്​തിട്ടുണ്ട്​.

ദിലീഷ്​ പോത്ത​െൻറ അസിസ്റ്റൻറായിരുന്ന മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം, മാത്യു തോമസ്, അന്ന ബെന്‍, ഗ്രേസ് ആൻറണി എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arijit singhSithara KrishnakumarKumbalangi nightscherathukal song
Next Story