Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തമിഴാ... തമിഴാ...​ എ.ആർ സംഗീതവുമായി സ്വാതന്ത്ര്യദിനത്തിൽ 65 ഗായകർ
cancel
Homechevron_rightEntertainmentchevron_rightMusicchevron_rightതമിഴാ... തമിഴാ...​...

തമിഴാ... തമിഴാ...​ എ.ആർ സംഗീതവുമായി സ്വാതന്ത്ര്യദിനത്തിൽ 65 ഗായകർ

text_fields
bookmark_border

സ്വാതന്ത്ര്യദിനത്തിൽ 65 ഗായകരെ ഒത്തൊരുമിപ്പിച്ച്​ വിഡിയോ ഗാനം പുറത്തിറക്കി. സംഗീത മാന്ത്രികൻ എ.ആർ. റഹ്​മാ​െൻറ റോജയിലെ​ തമിഴാ... തമിഴാ... ഗാനം അഞ്ചു ഭാഷകളിലായി ഒരുക്കുകയായിരുന്നു. കോവിഡ്​ 19​െൻറ പശ്ചാത്തലത്തിൽ വീടുകളിലിരുന്നാണ്​ 65 ഗായകരും വിഡിയോക്കൊപ്പം ചേർന്നത്​. 'ടുഗതർ അസ്​ വൺ' എന്ന പേരിലാണ്​ ഗാനം പുറത്തിറക്കിയത്​.

തമിഴ്​, ഹിന്ദി, തെലുങ്ക്​, മലയാളം, കന്നഡ ഭാഷകളിലൊരുക്കിയ ഗാനം ശനിയാഴ്​ച രാവിലെ പുറത്തിറക്കുകയായിരുന്നു​. എസ്​.പി. ബാലസുബ്രഹ്​മണ്യം, ചിത്ര, ​സുജാത മോഹൻ, ഹരിഹരൻ, ജാനകി അയ്യർ, മനോ, നരേഷ്​ അയ്യർ, ശങ്കർ മഹാദേവൻ, ശ്വേത മോഹൻ, വേണുഗോപാൽ, വിജയ്​ യേശുദാസ്​ തുടങ്ങിയവും വിഡിയോയിൽ എത്തുന്നു.

യുനൈറ്റഡ്​ സിങ്ങേർസ്​ ചാരിറ്റബ്​ൾ ട്രസ്​റ്റിനായി ശ്രീനിവാസാണ്​ ഗാനം ഒരുക്കിയത്​. വൈരമുത്തുവാണ്​ തമിഴ്​ വരികൾ തയാറാക്കിയത്​. പി.കെ. മിശ്ര ഹിന്ദിയിലും രാജശ്രീ തെലുങ്കിലും മ​െങ്കാമ്പ്​ ഗോപാലകൃഷ്​ണൻ മലയാളത്തിലും വിജയ്​ പ്രകാശ്​ കന്നഡയിലും വരികൾ രചിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence dayAR RahmanTogether As One
News Summary - AR Rahman releases Together As One special single by 65 singers
Next Story