Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഇസ്​ലാമിലേക്ക്​ എന്നെ...

ഇസ്​ലാമിലേക്ക്​ എന്നെ ആകർഷിച്ചത്​ ഇതാണ്; തുറന്നുപറഞ്ഞ്​ എ.ആർ.റഹ്​​മാൻ​

text_fields
bookmark_border
ar rehman
cancel

സംഗീത സംവിധായകൻ എ.ആർ.റഹ്​മാന്‍റെ ഇസ്​ലാം ആശ്ലേഷണത്തെപറ്റി നിരവധി ചർച്ചകൾ നടക്കാറുണ്ടെങ്കിലും അദ്ദേഹം ഇതേപറ്റി കാര്യമായ വെളിപ്പെടുത്തലൊന്നും നടത്തിയിരുന്നില്ല. സ്വതവേ മിതഭാഷിയായ റഹ്​മാൻ ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കാറാണ്​ പതിവ്​. റഹ്​മാന്‍റെ ജന്മദിനംകൂടിയായ ബുധനാഴ്ച അദ്ദേഹം തന്‍റെ ഇസ്​ലാം ആശ്ലേഷണത്തെകുറിച്ച്​ പറഞ്ഞ കാര്യങ്ങൾ ഹിന്ദുസ്​ഥാൻ ടൈംസ്​ പ്രസിദ്ധീകരിച്ചു. ആദ്യ സിനിമയായ റോജ പുറത്തിറങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ്​ താൻ ഇസ്ലാം സ്വീകരിച്ചതെന്ന്​ റഹ്​മാൻ പറയുന്നു. ദിലീപ് കുമാറെന്ന പേര്​ മാറ്റി എ.ആർ.റഹ്​മാൻ എന്ന പേര്​ സ്വീകരിച്ചതും അതേസമയമാണ്​.


റോജയുടെ ടൈറ്റിലിൽ എ.ആർ.റഹ്​മാൻ എന്ന പേര്​ ഉൾപ്പെടുത്തിയത്​ അവസാന നിമിഷമാണെന്നും റഹ്​മാൻ ഓർമിക്കുന്നു​. ഏത്​ മതം സ്വീകരിക്കണമെന്നത്​ തീർത്തും സ്വകാര്യമായ കാര്യമാണെന്നാണ്​ റഹ്​മാൻ പറയുന്നത്​. മതം ആർക്കും അടിച്ചേൽപ്പിക്കാൻ കഴിയില്ല. 'നിങ്ങൾക്ക് ആരിലും ഒന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ല. നിങ്ങളുടെ മകനോടോ മകളോടോ ചരിത്രം പഠിക്കരുതെന്ന് ആവശ്യപ്പെടാൻ നിങ്ങൾക്ക്​ അവകാശമുണ്ടോ. ചരിത്രത്തിന്​ പകരം സാമ്പത്തികശാസ്ത്രമോ ശാസ്ത്രമോ എടുക്കാനും പറയാനാകില്ല. ഇതൊരു വ്യക്തിഗത തിരഞ്ഞെടുപ്പാണ്. അതുപോലെയാണ്​ ഇസ്​ലാമും'-റഹ്​മാൻ പറഞ്ഞു. ഇസ്‌ലാം സ്വീകരിച്ചാൽ ജീവിതത്തിൽ വിജയിക്കുമോയെന്ന് ധാരാളം ആളുകൾ തന്നോട് ചോദിക്കാറുണ്ടെന്നും അത്തരക്കാരോട്​ ഒന്നും പറയാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനെക്കുറിച്ചല്ല എനിക്ക്​ പറയാനുള്ളത്​. നിങ്ങൾക്ക്​ പറ്റിയൊരു ഇടം കണ്ടെത്തുന്നതിനെക്കുറിച്ചാണ്​. നിങ്ങളിൽ ആത്മീയതയുടെ ഒരു ബട്ടനുണ്ട്​. അത്​ അമർത്താൻ കഴിയുന്നിടത്ത്​ എത്തുകയാണ്​ പ്രധാനം. എന്‍റെ ആത്മീയ അധ്യാപകരായ സൂഫികൾ എന്നെയും എന്‍റെ അമ്മയെയും വളരെ സവിശേഷമായ കാര്യങ്ങളാണ്​ പഠിപ്പിച്ചത്​. എല്ലാ വിശ്വാസത്തിലും ഇത്തരം സവിശേഷതകളുണ്ട്​. ഞങ്ങൾ ഇതാണ് തിരഞ്ഞെടുത്തത്. ഞങ്ങൾ അതിനൊപ്പം നിൽക്കുന്നു'-അദ്ദേഹം പറഞ്ഞു.

പിതാവും സംഗീതസംവിധായകനുമായ ആർ.കെ.ശേഖറിന്‍റെ മരണശേഷം റഹ്​മാന്‍റെ കുടുംബം ഏറെ പ്രതിസന്ധികൾ അനുഭവിച്ചിരുന്നു. ഈ സമയം മാതാവ്​ കസ്​തൂരിയാണ്​ ഇസ്​ലാമുമായി ബന്ധപ്പെടുന്നതും പിന്നീട്​ കുടുംബത്തോടൊപ്പം മതപരിവർതനം നടത്തുന്നതും. പിന്നീടവർ പേര്​ കരീമബീഗം എന്ന്​ മാറ്റി. മകന്​ അല്ലാരഖാ റഹ്​മാൻ എന്ന പേര്​ തെരഞ്ഞെടുത്തതും മാതാവാണ്​. റഹീമ, ഖദീജ, അമീൻ എന്നിങ്ങനെ മൂന്ന്​ മക്കളാണ്​ റഹ്​മാനുള്ളത്​. അതിൽ ഒരു മകൾ കൃത്യമായി മതനിഷ്​ടകൾ പുലർത്തുന്നയാളാണ്​. മക്കളിൽ മതപരമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കാറില്ലെന്നും മകൾ ഖദീജയുടേത്​ അവളുടെ സ്വന്തം തീരുമാനമാണെന്നുമാണ്​ ഇതേപറ്റി റഹ്​മാൻ ഒരിക്കൽ പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamAR RahmanBirthdaymusic director
Next Story