Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കൂടില്ലാ കൂട്ടിൽ തേങ്ങി പെൺകിളീ...'; ശ്രദ്ധേയമായി 'അന്തര'ത്തിലെ ഗാനം

text_fields
bookmark_border
antharam
cancel
Listen to this Article

കൊച്ചി: സ്ത്രീ-ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി കേരള സർക്കാറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ നേഹ നായികയായ പി. അഭിജിത്ത് സംവിധാനം ചെയ്ത ചിത്രം 'അന്തരത്തി'ലെ വിഡിയോ സോങ്ങ് പുറത്തിറങ്ങി. കേരളത്തിലെയും തമിഴ്നാട്ടിലെയും ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾക്കൊപ്പം ഗായിക സിതാര കൃഷ്ണകുമാറും ചേർന്നാണ് ഗാനം റിലീസ് ചെയ്തത്.

മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറങ്ങിയത്. സംഗീതം രാജേഷ് വിജയ്. പിന്നണി ഗായകനായ രാജേഷ് വിജയ് ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന സിനിമയാണ് അന്തരം. ഗാനരചന അജീഷ്ദാസൻ. ഗാനം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.




'മാധ്യമം' സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന്‍റെ ആദ്യ സിനിമയാണ് അന്തരം. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് പി. അഭിജിത്ത് തയാറാക്കിയ ഡോക്യുമെന്‍ററികളും ഫോട്ടോ എക്സിബിഷനുകളും ശ്രദ്ധേയമായിരുന്നു. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചിത്രമായി 'അന്തരം' പ്രദര്‍ശിപ്പിച്ചിരുന്നു. ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തൃശ്ശൂര്‍ തുടങ്ങിയ രാജ്യാന്തര ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചു.



(സിതാര കൃഷ്ണകുമാർ, രാജേഷ് വിജയ്, അജീഷ് ദാസൻ)

കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് 2016ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ. രേവതി അതിഥി താരമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ പി, രാഹുല്‍രാജീവ്, ബാസില്‍. എന്‍, ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.


ബാനര്‍-ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, നിര്‍മ്മാതാക്കള്‍ - ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, ക്യാമറ അസിസ്റ്റന്‍റ്- വിപിന്‍ പേരാമ്പ്ര, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്- രാഹുല്‍ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി. അൻജിത്ത്, ലൊക്കേഷന്‍ മാനേജര്‍- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോര്‍ട്ട്- എ സക്കീര്‍ഹുസൈന്‍, സ്റ്റില്‍സ്- എബിന്‍ സോമന്‍, കെ വി ശ്രീജേഷ്, ടൈറ്റില്‍ കെന്‍സ് ഹാരിസ്, ഡിസൈന്‍സ്- അമീര്‍ ഫൈസല്‍, സബ് ടൈറ്റില്‍സ്- എസ് മുരളീകൃഷ്ണന്‍, ലീഗല്‍ അഡ്വൈസര്‍- പി ബി റിഷാദ്, മെസ് കെ വസന്തന്‍, ഗതാഗതം- രാഹുല്‍ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - antharam movie song released
Next Story