ഹൃദയം കീഴടക്കാൻ 'വള'യിലെ പുതിയ ഗാനം 'ദാസ്താൻ' എത്തി
text_fields'വള' എന്ന ചിത്രത്തിലെ 'തങ്കം', 'ഇക്ലീലി' എന്നീ ഗാനങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് ശേഷം, അതേ ആവേശം നിലനിർത്തിക്കൊണ്ട് മറ്റൊരു മനോഹര ഗാനം കൂടി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ പുതിയ ഗാനം 'ദാസ്താൻ' ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു.
പ്രണയത്തിന്റെ ഊഷ്മളത നിറഞ്ഞുനിൽക്കുന്ന ഒരു ഗാനമാണ് 'ദാസ്താൻ'. സംഗീത പ്രേമികൾക്ക് ഏറ്റവും പ്രിയങ്കരനായ ഗോവിന്ദ് വസന്തയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. പ്രണയത്തേയും അതിന്‍റെ പൂർനതയെക്കുറിച്ചും ഉള്ള ഗാനം യാവർ അബ്ദാലാണ് എഴുതി ആലപിച്ചിരിക്കുന്നത്.
ചിത്രത്തിലെ വിജരാഘവൻ, ശാന്തികൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് ഗാനം മുന്നോട്ട് പോകുന്നത്. സന്ദീപ് മോഹൻ ഗിറ്റാറിലും, ബാസിൽ, നവീൻ നേപ്പിയറും ഈ ഗാനത്തിന് താളം പകർന്നിരിക്കുന്നു. റോഹൻ ഹരീഷ് (സോണിക് ഐലൻഡ്), ഹരിഹരൻ (20db സ്റ്റുഡിയോസ്) എന്നിവരാണ് റെക്കോർഡിങ് എൻജിനീയർമാർ. രാജൻ കെ. എസ് ആണ് ഗാനം മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തിരിക്കുന്നത്.
മുഹഷിൻ സംവിധാനം ചെയ്ത് ഹർഷാദ് തിരക്കഥ എഴുതിയ 'വള' ഫെയർബേ ഫിലിംസിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. അഫ്നാസ് വി. ക്യാമറയും, സിദ്ദിഖ് ഹൈദർ എഡിറ്റിങ്ങും നിർവഹിക്കുന്നു. ലുക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ, വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി, ഷീതൾ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, കൊല്ലം ഷാഫി, ഗോകുലൻ, അബു സലീം, യൂസഫ്ഭായ് പെർഫ്യൂമർ, ഇബ്രാഹിം അൽ ബലൂഷി, ഗോവിന്ദ് വസന്ത തുടങ്ങിയ വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്. ഡോ. സംഗീത ജനചന്ദ്രൻ (Stories Social) ആണ് ചിത്രത്തിന്റെ മാർക്കറ്റിങ് കൈകാര്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

