സ്നേഹവിലാപമായി അൻട്രിൽ: തമിഴ് മൊഴിയിൽ മലയാളിക്കൂട്ടിൻെറ സംഗീതം
text_fieldsഅൻട്രിൽ എന്നത് തമിഴ് പുരാണ സാഹിത്യത്തിൽ പല തവണ കടന്നുവരുന്ന പക്ഷിയാണ്. വേർപിരിയാനാകാത്ത അനശ്വര പ്രണയത്തിൻെറ പ്രതീകമാണത്. ഇണയെ പിരിയുേമ്പാൾ അൻട്രിൽ വല്ലാത്ത ശബ്ദത്തോടെ ഒരു കരച്ചിൽ പുറപ്പെടുവിക്കും. സ്നേഹത്തിെൻറ ആഴം വിളിച്ചറിയിക്കുന്ന വിലാപമാണത്. 'നീയില്ലാതെ ഞാനില്ലെന്ന' ആത്മരോദനം. ആ തിരിച്ചുവിളിക്കലിന് അക്ഷരങ്ങൾ കൊണ്ട് രാഗമാലചാർത്തുകയാണ് 'അൻട്രിൽ' എന്ന് പേരിട്ട തമിഴ് വീഡിയോ ഗാനത്തിലൂടെ ഒരു കൂട്ടം മലയാളികൾ.
ഈ ഗാനത്തിെൻറ സംഗീതം നിർവഹിച്ചതും പാടിയതും പാലക്കാട് സ്വദേശി ഗോവിന്ദ് മുരളിയാണ്. സംഗീതസംവിധായകൻ ബിജിപാലിെൻറ ചാനലായ ബോധി സൈലൻറ് സ്കേപ്പിലൂടെ ഗാനം റിലീസ് ചെയ്തതോടെ ആസ്വാദകർക്ക് പ്രിയപ്പെട്ടതാകുകയാണ് അൻട്രിൽ. നർത്തകിയായ കണ്ണുർ സ്വദേശിനി ദേവിക സജീവനാണ് ഗാനത്തിനൊത്ത് നൃത്തച്ചുവടുകളുമായി എത്തുന്നത്.
കോഴിക്കോട്ടെ സ്റ്റുഡിയോയിൽ ആയിരുന്നു ചിത്രീകരണം. വരികളെഴുതിയത് വി.ജെ. വേദരാമനാണ്. ഗിത്താറും ബാസും- തൃശൂർ സ്വദേശി ആകാശ് എസ്. മേനോൻ, ഫ്ലൂട്ട്- അഞ്ജു അമ്പാട്ട്, പെർകുഷൻസ്, ചന്ദ്രജിത്ത്. ജിതിൻ ജയ്ൻ ആണ് ഛായാഗ്രഹണം. ആകാശ് എസ്. മേനോൻ തന്നെ എഡിറ്റിങും നിർവഹിച്ചു. ഗോവിന്ദ് മുരളിയുടെ ഭാര്യ ഭദ്രയാണ് ആർട് വർക്ക്. കെമിക്കൽ എൻജിനീയറായ ഗോവിന്ദ് മുരളി തന്നെയാണ് പ്രൊഡ്യൂസറും. ഇപ്പോൾ ടോക്കിയിലാണ് ഗോവിന്ദ് ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

