കൽവത്തി ഡെയ്സിലൂടെ ജൂനിയർ ആർട്ടിസ്റ്റുകൾ മുന്‍നിരയിലേക്ക്; ആദ്യ ഗാനം പുറത്തുവിട്ടു
text_fieldsമലയാള സിനിമയില്‍ ഒരുപാട് കാലം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുവരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ മാത്രം അണിനിരത്തി അവരെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്ന ആദ്യത്തെ ചിത്രമാണ് " കല്‍വത്തി ഡെയ്സ് ".
നിഷാദ് കെ സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കൽവത്തി ഡെയ്സ് " എന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രശസ്തരായ ധർമ്മജൻ ബോൾഗാട്ടി, സിജു വിത്സൻ, റോണി ഡേവിഡ് രാജ്, നിർമ്മൽ പാലാഴി, ബാദുഷ, സുനിൽ ഇബ്രാഹിം, പ്രശാന്ത് അലക്സാണ്ടർ, സാം സി എസ്, മുകേഷ് മുരളീധരൻ, ജീവ ജോസഫ്, നൂറിൻ ഷെറീഫ്, മെെഥിലി, സ്വാസിക, എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.
ജെനി ഹരിഹരന്‍, ജാഫർ കടുവ,അഖിൽ അക്കു,ജോയിമോൻ ചാത്തനാട്,അജ്മൽ,വർഗ്ഗീസ്സ്,കിരണൻ പിള്ള,റിതു ബാബു,രജിന്ത്,അജ്മിന കാസിം,റിയ മറിയം,അഞ്ജു ജോസഫ്, തുടങ്ങിയവരാണ് പ്രധാന കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്.
ഇ എം എൻറർടൈൻമെൻസിെൻറ ബാനറില്‍ തോമസ്സ് ജോർജ്ജ്, ജിബിൻ കാദുത്തുസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിെൻറ ഛായാഗ്രഹണം ജോമോൻ കെ. പോൾ നിർവ്വഹിക്കുന്നു. കണ്ണൻ മംഗലത്ത് ഹരി ടി കെ എന്നിവരുടെ വരികൾക്ക് നിസ്സാം എച്ച്, ഷെെജു അവരൻ എന്നിവർ സംഗീതം പകരുന്നു. ബെന്നി ദയാൽ, കെ ജി രഞ്ജിത്, നജീം അർഷാദ്, ഭരത് സജികുമാർ എന്നിവരാണ് ഗായകർ
ലെെൻ പ്രൊഡ്യുസർ-തയൂബ് മജീദ്,പ്രൊഡക്ഷൻ കൺട്രോളർ-താഹീർ മട്ടാഞ്ചേരി, പ്രൊഡക്ഷൻ ഡിസെെനർ-റഗിന്ത് രവീന്ദ്രൻ, കല-സുനിൽ ലാവണ്യ, വസ്ത്രാലങ്കാരം-പ്രദീപ്,സ്റ്റിൽസ്-സമ്പത്ത് നാരായണൻ, പരസ്യക്കല-യെല്ലോ ടൂത്ത്, എഡിറ്റർ-ദീപക് പരന്താമന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫാസില്‍ മുഹമ്മദ്, വാർത്ത പ്രചരണം- എ എസ് ദിനേശ്.

