Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാമീണത തുളുമ്പുന്ന ദൃശ്യഭംഗിയോടെ കുമാരിയിലെ ആദ്യ ഗാനം "മന്ദാരപ്പൂവേ"...

text_fields
bookmark_border
ഒക്ടോബർ 28നാണ് ചിത്രം പ്രദർശനത്തിനെത്തുക
Aishwarya Lekshmi  Movie  Kumaris Mandarapoove Video Song Out
cancel

ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കുമാരിയിലെ ആദ്യഗാനം ഗാനം പുറത്ത്. മന്ദാരപൂവേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ ജോ പോൾ ആണ് മന്ദാരപ്പൂവേ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

പൃഥ്വിരാജ് ചിത്രം രണം സംവിധാനം ചെയ്ത നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരിയിൽ ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷമി എന്നിവർക്കൊപ്പം സുരഭി ലക്ഷ്മി, തൻവി റാം, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, സ്വാസിക, ശിവജിത് പദ്മനാഭൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഫസൽ ഹമീദും നിർമൽ സഹദേവുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയാമേനോൻ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് ഒക്ടോബർ 28ന് തിയേറ്ററുകളിലെത്തിക്കും.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം.

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്ക്‌അപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്,ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ, പി ആർ ഓ: എ.എസ്.ദിനേശ്, പ്രതീഷ് ശേഖർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aishwarya Lekshmi Movie Kumari's Mandarapoove Video Song Out
Next Story