Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ആത്മ നാഥാ കരുണാമയാ'...

'ആത്മ നാഥാ കരുണാമയാ' ക്രിസ്തീയ ഭക്തിഗാനവുമായി യേശുദാസ്

text_fields
bookmark_border
Adiyantharavasthakalathe Anuragam movie KJ Yesudass Aathmanadha Karunamaya Video Song  out
cancel

രു നീണ്ട ഇടവേളക്കുശേഷം യേശുദാസ് ആലപിച്ച ക്രിസ്ത്യൻ ഭക്തി​ ​ഗാനം പുറത്തിറങ്ങി. ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

'ആത്മ നാഥാ കരുണാമയാ' എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് യേശുദാസ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ​ഗാനം ശ്രദ്ധനേടിയിരിക്കുകയാണ്. ചിത്രത്തിൽ ശ്രേയ ഘോഷാലും ഒരു ക്രിസ്തീയ ഭക്തിഗാനം ആലപിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്തെ പരിമിതികളിൽ നിന്നുകൊണ്ടുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി, ടൈറ്റസ് ആറ്റിങ്ങൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ചിത്രം ഡിസംബർ 29-ന് തിയറ്ററുകളിലെത്തും. ക്ലാഫിലിംസ് ത്രൂ കെ. സ്റ്റുഡിയോസാണ് ഈ ചിത്രം പ്രദർശനത്തിക്കുന്നത്. പി.ആർ.ഒ-വാഴൂർ ജോസ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJ Yesudas
News Summary - Adiyantharavasthakalathe Anuragam movie KJ Yesudas's Aathmanadha Karunamaya Video Song out
Next Story