Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മക്ക മദീന മുത്തു നബീ'; ആലാപനത്താൽ വിസ്മയിപ്പിച്ച് വീണ്ടും മനോജ്‌ കെ. ജയൻ

text_fields
bookmark_border
manoj k jayan 61021
cancel

മലയാളിയുടെ പ്രിയ നടൻ മനോജ്‌ കെ. ജയൻ ആലപിച്ച 'മക്ക മദീന മുത്തു നബീ' എന്ന മാപ്പിളപ്പാട്ട് തരംഗം സൃഷ്ടിക്കുന്നു. വലിയ വീട്ടിൽ ക്രിയേഷൻസിന്‍റെ ബാനറിൽ വി.ഐ. പോൾ നിർമിച്ച 'മക്കത്തെ ചന്ദ്രിക' എന്ന ആൽബത്തിന് വേണ്ടി മനോജ്‌ കെ. ജയൻ പാടിയ ഗാനമാണ് ശ്രദ്ധേയമാകുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒട്ടനവധി വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മനോജ്‌ കെ. ജയൻ നേരത്തെ 'ഹസ്ബീ റബ്ബീ' എന്ന ഹിറ്റ് ഗാനം ആലപിച്ച് തന്‍റെ സർഗ്ഗപ്രതിഭ തെളിയിച്ചിരുന്നു.

ഒട്ടേറെ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ദോഹയിൽ പ്രവാസിയായ അൻഷാദ് തൃശ്ശൂരാണ് 'മക്കത്തെ ചന്ദ്രിക' ഒരുക്കിയിട്ടുള്ളത്. മാപ്പിളപ്പാട്ടുകളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടേതാണ് വരികൾ.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്ത ആൽബം നടൻ സിദ്ദീഖ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയുമടക്കം നിരവധി പേർ 'മക്ക മദീന മുത്തു നബീ' പാട്ടു കേട്ട് മനോജ്‌ കെ. ജയനെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actor manoj k jayan with new music album
Next Story