Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'ചിരമഭയമീ'...

'ചിരമഭയമീ' -'ആർക്കറിയാ'മിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

text_fields
bookmark_border
ചിരമഭയമീ -ആർക്കറിയാമിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
cancel

പാർവതി തിരുവോത്ത്‌, ബിജു മേനോൻ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന 'ആർക്കറിയാം' എന്ന ചിത്രത്തിലെ 'ചിരമഭയമീ' എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം റിലീസ്​ ചെയ്​തു. സംവിധായകൻ പ്രിയദർശൻ, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ടോവിനോ തോമസ്,സുരാജ് വെഞ്ഞാറമൂട്, നസ്രിയ ഫഹദ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി, സൗബിൻ ഷാഹിർ, അജു വർഗീസ്, നമിത പ്രമോദ്, പ്രയാഗ മാർട്ടിൻ, നിഖില വിമൽ, ദിലീഷ് പോത്തൻ, അന്ന ബെൻ, സാനിയ ഇയ്യപ്പൻ, ഗായകൻ വിധു പ്രതാപ് എന്നിവരാണ്​ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകൾ വഴി ഗാനം പുറത്തിറക്കിയത്​.

അൻവർ അലി രചിച്ച വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് നേഹ നായരും യെക്‌സാൻ ഗാരി പെരേരയും ചേർന്നാണ്. മധുവന്തി നാരായൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂൺഷോട്ട് എന്‍റർടൈൻമെൻറ്സിന്‍റെയും ഒപിഎം ഡ്രീം മിൽ സിനിമാസിന്‍റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവുമാണ്.

മഹേഷ് നാരായണൻ എഡിറ്റിങ്​ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്.

പ്രൊഡക്ഷൻ ഡിസൈനർ-രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ആർട്ട് ഡയറക്ടർ- ജ്യോതിഷ് ശങ്കർ, വസ്​ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്​-രഞ്ജിത്ത് അമ്പാടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-അരുൺ സി. തമ്പി, സന്ദീപ രക്ഷിത്​, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വാവ, പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, പരസ്യകല-ഓൾഡ് മോങ്ക്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biju MenonSharaf U Dheenparvathi thiruvothMalayalam movie Aarkkariyam
News Summary - Aarkkariyam movie song released
Next Story