Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രചന-എച്ച്. സലാം, ആലാപനം-ദലീമ; ഗൗരിയമ്മക്ക് രണ്ട് നിയുക്ത എം.എൽ.എമാരുടെ ഗാനാഞ്ജലി
text_fieldsbookmark_border
ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനൊപ്പം നടന്നും ചരിത്രം സൃഷ്ടിച്ചും വിടവാങ്ങിയ വിപ്ലവ തേജസ്സ് കെ.ആർ. ഗൗരിയമ്മക്ക് രണ്ട് നിയുക്ത എം.എൽ.എമാരുടെ ഗാനാഞ്ജലി. നിയുക്ത അമ്പലപ്പുഴ എം.എ.ൽഎ എച്ച്. സലാം രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് അരൂർ നിയുക്ത എം.എൽ.എ ദലീമയാണ്.
'നൂറിന്റെ നിറവിലും പോരിന്റെ കനവിലും ഒരു വീരഗാഥയീ അമ്മ' എന്ന് തുടങ്ങുന്ന ഗാനത്തിൽ ഗൗരിയമ്മയുടെ പോരാട്ടവീര്യവും വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്ന നിലപാടും ഭരണരംഗത്ത് അവർ കാണിച്ച അസാമാന്യപാടവവും ടി.വി. തോമസുമായുള്ള ദാമ്പത്യബന്ധവുമെല്ലാം പരാമർശിക്കപ്പെടുന്നുണ്ട്. പുരോഗമനപരമായ നിയമനിർമാണങ്ങളിലൂടെയും അഴിമതിരഹിത പൊതുജീവിതത്തിലൂടെയും ഗൗരിയമ്മ കാട്ടിയ മാതൃകയും ഗാനത്തിലൂടെ അനുഭവിച്ചറിയാം.
Next Story

