Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിഖിൽ പ്രഭയുടെ ഗാനം പങ്കുവെച്ച് എ. ആർ റഹ്മാൻ; ഇത് അനുകരണമല്ല

text_fields
bookmark_border
A. R Rahman Shares  Nikhil Prabass Son On Tweeter
cancel

മൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് തൃശ്ശൂർ ജില്ലയിലെ ചാലിശ്ശേരി സ്വദേശി നിഖിൽ പ്രഭയുടെ ഗാനം.. റഹ്മാന്റെ ശബ്ദവുമായുളള സൗമ്യമാണ് നിഖിലിനെ ശ്രദ്ധേയനാക്കി. പ്രമുഖ ടെലിവിഷൻ ഷോയിൽ എ. ആർ റഹ്മാന്റെ ഗാനം ആലപിച്ച് നിഖിൽ എത്തിയിരുന്നു. ഇത് വൈറലായിരുന്നു

ഇപ്പോഴിതാ നിഖിലിനെ അഭിനന്ദിച്ച് സാക്ഷാൽ എ. ആർ റഹ്മാൻ തന്നെ എത്തിയിരിക്കുകയാണ്. ട്വിറ്ററിൽ നിഖിൽ പാടുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പ്രശംസിച്ചിരിക്കുന്നത്. റഹ്മാന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഗായകൻ എന്നതിൽ ഉപരി സംഗീത സംവിധായകൻ കൂടിയാണ് നിഖിൽ. ഏതാനും ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്.

എ. ആർ റഹ്മാന്റെ ശബ്ദവുമായുളള സാമ്യം നിഖിലിന് വിമർശങ്ങളും നേടി കൊടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഗാനം വ്യാജമാണെന്ന് ആരോപിച്ചായിരുന്നു വിമർശനം. ടെലിവിഷനിൽ ലൈവായി നിഖിൽ പാടിയതോടെ ആരാധകരുടെ സംശയം മാറിയിരിക്കുകയാണ്. എ. ആർ റഹ്മാന്റെ കടുത്ത ആരാധകനാണ് നിഖിൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A. R Rahman Shares Nikhil Praba's On Tweeter
Next Story