Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിലെ ആദ്യ ട്രാൻസ്​ ദമ്പതികൾ അഭിനയിക്കുന്ന സംഗീത ആൽബം-'എൻ കണ്ണുക്കുള്ളേ നീ താനേ'

text_fields
bookmark_border
soorya ishan
cancel

ഇന്ത്യയിലെ ആദ്യ ട്രാൻസ് ദമ്പതികളായ സൂര്യയും ഇഷാനും ഒരുമിച്ച് അഭിനയിച്ച ആദ്യ സംഗീത ആൽബം പുറത്തിറങ്ങി. ഡി.എം.ഡി മിറാക്കിൾസ് എന്ന യൂട്യൂബ് ചാനലിൽ ആണ് 'എൻ കണ്ണുക്കുള്ളേ നീ താനേ' എന്ന തമിഴ് മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തിരിക്കുന്നത്. വിജയകുമാർ നിർമിച്ച ഈ ആൽബത്തിന്‍റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മനൂപ് ചന്ദ്രനാണ്.

ഡി.എം.ഡിയുടെ വരികൾക്ക് പ്രശസ്‌ത സംഗീത സംവിധായകൻ ഇളയരാജയുടെ മരുമകൻ രവി വിജയാനന്ദാണ് സംഗീതം നൽകിയിരിക്കുന്നത്. നിരവധി തമിഴ് ഹിറ്റ് ഗാനങ്ങൾ ആലപിച്ച വി.വി. പ്രസന്നയും സൈദ്ധാവി ജി.വി. പ്രകാശുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിനു മോഹൻദാസിന്‍റെ അവതരണത്തിൽ പുറത്തിറങ്ങിയ 'എൻ കണ്ണുക്കുള്ളേ നീ താനേ'ക്ക്​ നല്ല പ്രതികരണമാണ്​ സംഗീതപ്രേമികളിൽനിന്ന്​ ലഭിക്കുന്നത്​.

ആൽബത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തങ്ങൾക്കും മറ്റ് ട്രാൻസ് വ്യക്തികൾക്കും ഈ ആൽബം പ്രചോദനമാകുമെന്നും സൂര്യയും ഇഷാനും പറയുന്നു. വയനാട്​ മേപ്പാടി, കുന്നംകുളം, ചാവക്കാട്​ അകലാട് ബീച്ച് എന്നിവിടങ്ങളിലെ മനോഹര ലൊക്കേഷനുകളിലാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A musical album by first trans couple in India
Next Story